റെയിൽവയർ ഉപഭോക്താക്കൾക്ക് ഇനി റെയിൽവേ സ്റ്റേഷനുകളിലെ വൈഫെ സൗജന്യമായി ഉപയോഗിക്കാം

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വ​യ​ർ ബ്രോ​ഡ്ബാ​ൻ​ഡ് ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ള്ള​വ​ർ​ക്ക് ഇ​നി​മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ റെ​യി​ൽ​ടെ​ൽ വൈ​ഫൈ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം.

6105 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ റെ​യി​ൽ​ടെ​ലി​ന്റെ അ​തി​വേ​ഗ​ത​യു​ള്ള ഇ​ന്റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഏ​കീ​കൃ​ത പൊ​തു വൈ​ഫൈ നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ലൊ​ന്നാ​ണ് റെ​യി​ൽ​ടെ​ൽ. പ്ര​തി​ദി​നം 10 ല​ക്ഷ​ത്തി​ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ൾ ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. നി​ല​വി​ൽ റെ​യി​ൽ​വ​യ​റി​ന് 4.82 ല​ക്ഷം വ​രി​ക്കാ​രു​ണ്ട്.

വീ​ട്ടി​ലെ ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്ഷ​നു​ക​ളി​ലൂ​ടെ ഒ.​ടി.​ടി സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന അ​തേ​സ​മ​യം ത​ന്നെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ വൈ​ഫൈ സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് ഒ.​ടി.​ടി കാ​ണാം. 14 ഒ.​ടി.​ടി​ക​ൾ നി​ല​വി​ൽ ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്ഷ​നോ​ടൊ​പ്പം ല​ഭി​ക്കും. 499 രൂ​പ​യാ​ണ് ക​ണ​ക്ഷ​ന് ഈ​ടാ​ക്കു​ന്ന​ത്.

Tags:    
News Summary - RailWire customers can now use home broadband plans on RailTel’s wifi network

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.