Image: 6sqft

'ഈ നഗരത്തിലെ ആളുകൾ ഇനി നടന്ന് വൈദ്യുതിയുണ്ടാക്കും'; നമുക്കും മാതൃകയാക്കാം

വീട്ടിൽ നിന്ന് പുറത്തുപോയാൽ ഫോണിന്റെ ചാർജ് തീരുന്നത് എന്തൊരു കഷ്ടമാണ്. പവർ ബാങ്ക് കൈയ്യിലില്ലെങ്കിൽ പിന്നെ പറയുകയേ വേണ്ട. എന്നാൽ, യു.കെയിലെ ഒരു നഗരം അത്തരക്കാരുടെ ആശങ്കയകറ്റാനുള്ള പോംവഴിയുമായി എത്തി.

ഷ്രോപ്‌ഷെയറിലെ ഏറ്റവും വലിയ പട്ടണമായ ടെൽഫോർഡിൽ ഒരു നടപ്പാത സ്ഥിതി ചെയ്യുന്നുണ്ട്. ആളുകൾ അതിലൂടെ നടന്നാലും ഓടിയാലുമൊക്കെ നടപ്പാത വൈദ്യുതി ഉത്പാദിപ്പിക്കും. നടപ്പാതയിലെ ബൗൺസി സെക്ഷൻ ഉപയോഗിച്ചാണ് പവർ ഉൽപ്പാദിപ്പിക്കുന്നത്. അടുത്തുള്ള രണ്ട് പൊതു ചാർജിങ് പോയിന്റുകൾക്ക് ഈ ടെക്നിക്കിലൂടെ വൈദ്യുതി കൊടുക്കാൻ കഴിയും. ബി.ബി.സിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Image: TechCrunch

ടെക്‌നോളജി സ്ഥാപനമായ പേവ് ജെൻ (Pavegen) ആണ് ഈ ന്യൂജെൻ നടപ്പാതയ്ക്ക് പിന്നിൽ. മിലാൻ, ഹോങ്കോംഗ്, ദുബായ് എന്നിവിടങ്ങളിലും അവർ സമാനമായ പ്രോജക്ടുകളുമായി എത്തിയിരുന്നു.

എങ്ങനെ ശുദ്ധമായ വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്ന് കാണിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണിത്. - ഔട്ലെറ്റ് കൗൺസിലർ കരോലിൻ ഹീലി പറഞ്ഞു. "ടെൽഫോർഡിലെ നടപ്പാത കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളെക്കുറിച്ച് ആളുകളെ കൂടുതൽ ബോധവാന്മാരാക്കും... കാരണം ഇത് എൻഗേജിങ്ങായുള്ള ഒന്നാണ്. ട്രെയിൻ ഇറങ്ങി ടെൽഫോർഡിലേക്ക് മടങ്ങുമ്പോൾ നിങ്ങൾക്ക് അതിലൂടെ നടക്കാം, അപ്പോൾ, ഒരു സ്ക്രീൻ തെളിഞ്ഞുവരും, അത് നിങ്ങൾ സൃഷ്ടിക്കുന്ന ഊർജ്ജത്തെ കുറിച്ച് നിങ്ങളോട് പറയും''. - അവർ പറയുന്നു.

Image: materialdistrict

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറാനും നിരവധി നൂതന മാർഗങ്ങളുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് കൈനറ്റിക് നടപ്പാതയെന്നും കൗൺസിലർ കൂട്ടിച്ചേർത്തു.

വിഡിയോ

Full View


Tags:    
News Summary - This Pavement Generates Electricity When Pedestrians Walk On It

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.