'വേദനയില്ലാതെ' മരിക്കാനുള്ള മെഷീന്​ അനുമതി നൽകി സ്വിറ്റ്‌സർലാൻഡ്

വേദനയില്ലാതെ ഒരു മിനുട്ട്​ കൊണ്ട്​ മരണം സംഭവിക്കുന്ന 'ആതമഹത്യ പോഡുകൾ'ക്ക്​ അനുമതി നൽകി സ്വിറ്റ്‌സർലാൻഡ്. സാർകോ എന്ന പേരിൽ വിപണിയിൽ ലഭ്യമാകാൻ പോകുന്ന ആത്മഹത്യാ മെഷീന് ആണ്​ അനുമതി. സാർകോ സൂയിസൈഡ്​ പോഡിൽ കടന്നാൽ ഒരു മിനുട്ട്​ കൊണ്ട്​ 'സുഖ മരണം' ലഭിക്കും എന്നാണ്​ കമ്പനി അവകാശപ്പെടുന്നത്​. ദയാവധം, ആത്മഹത്യ എന്നിവയെ മഹത്വ വൽകരിക്കുന്നതാണ്​ പുതിയ ഉപകരണമെന്ന്​ വിവിധ മനുഷ്യാവകാശ സംഘടനകൾ വിമർശനം ഉന്നയിച്ചുകഴിഞ്ഞു.

ശരീരത്തിൽ ഓക്‌സിജന്‍റെയും കാർബൺ ഡയോക്‌സൈഡിന്‍റെയും അളവ് കുറഞ്ഞാകും മരണം. യന്ത്രത്തിന് അകത്തു കയറിയാൽ ശരീരം തളർന്നവർക്കു പോലും ഇതു പ്രവർത്തിപ്പിക്കാനാകുമെന്ന് 'ദി ഇൻഡിപെന്‍റൻഡ്' റിപ്പോർട്ടു ചെയ്യുന്നു. കണ്ണിമ ഉപയോഗിച്ചും യന്ത്രം പ്രവർത്തിപ്പിക്കാം എന്നാണ് നിർമാതാക്കളുടെ അവകാശവാദം. മെഷിൻ ഉപഭോക്താവിന്‍റെ ഇഷ്ടത്തിന് അനുസരിച്ച് എവിടെയും വയ്ക്കാം.

മരണം സംഭവിച്ചു കഴിഞ്ഞാൽ ശവപ്പെട്ടിയായും ഉപയോഗിക്കാനാകും. മരണാനന്തര കർമങ്ങൾ ആഗ്രഹത്തിനനുസരിച്ച്​ നടത്തുന്ന രീതിയിൽ യന്ത്രം ക്രമീകരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. സന്നദ്ധ സംഘടനയായ എക്‌സിറ്റ് ഇന്‍റർനാഷനൽ ഡയറക്ടർ ഡോ. ഫിലിപ്പ് നിഷ്‌കെയാണ് യന്ത്രം വികസിപ്പിച്ചത്. ഡോ. ഡെത്ത് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ശരീരത്തിലെ ഓക്‌സിജന്‍റെ അളവു കുറക്കാനായി നൈട്രജനാണ് ഉപയോഗിക്കുന്നത്. പരിഭ്രാന്ത്രി വേണ്ടെന്നും ശ്വാസം മുട്ടിയല്ല രോഗി മരിക്കുന്നതെന്നും നിഷ്‌കെ പറയുന്നു. ദയാവധത്തിന് നിയമപ്രകാരം അനുമതിയുള്ള രാഷ്ട്രമാണ് സ്വിറ്റ്‌സർലാൻഡ്. കഴിഞ്ഞ വർഷം ഏകദേശം 1300 പേരാണ് രാജ്യത്ത് ഇത്തരത്തിൽ മരണം സ്വീകരിച്ചത്. മരണത്തിൽ സഹായിക്കുന്നതിനായി രാജ്യത്ത് സംഘടനകളും നിലവിലുണ്ട്.

ദീർഘകാലമായ കോമയിൽ കിടക്കുന്ന രോഗികളെ മരുന്നു കുത്തിവച്ചാണ് സംഘടനകൾ മരണത്തിലേക്ക് നയിക്കുന്നത്. യന്ത്രം വരുനനതോടുകൂടി അതിന്​ ഒരു പാംവഴി ആകുമെന്നാണ്​ ഈ സംഘടനകൾ പറയുന്നത്​. അതേസമയം, ഉപകരണത്തിനെതിരെ വ്യാപക വിമർശനവുമുണ്ട്. ഇത് ഗ്യാസ് ചേംബറാണ് എന്നും ആത്മഹത്യയെ മഹത്വവൽക്കരിക്കുകയാണ് എന്നും എതിർക്കുന്നവർ പറയുന്നു. "അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകൾ ഒന്നും സംഭവിച്ചില്ലെങ്കിൽ, അടുത്ത വർഷം സ്വിറ്റ്‌സർലാൻഡിൽ സാർകോ ഉപയോഗത്തിന് ലഭ്യമാക്കാൻ ഞങ്ങൾ തയ്യാറാണ്​. ഇത് ഇതുവരെ വളരെ ചെലവേറിയ പദ്ധതിയായിരുന്നു. പക്ഷേ, ഞങ്ങൾ ഇപ്പോൾ നടപ്പിലാക്കുന്നതിന് വളരെ ചെലവ്​ കുറക്കാൻ കഴിയുമെന്ന്​ ഞങ്ങൾ കരുതുന്നു" -ഡോ. ഫിലിപ്പ് നിഷ്​കെ പറഞ്ഞു.

DISCLAIMER: ആത്മഹത്യ ഒന്നിനും പരിഹാരമല്ല...

Tags:    
News Summary - Painless death in one minute: Switzerland legalises machine for euthanasia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.