2021-ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജികളേത്​..? അറിയാം

ഇമോജികളില്ലാത്ത ചാറ്റിങ്​ സങ്കൽപ്പിക്കാൻ കഴിയാത്ത കാലത്താണ്​ നാം ജീവിക്കുന്നത്​. വാട്​സ്​ആപ്പ്​ അടക്കമുള്ള സന്ദേശമയക്കൽ ആപ്പുകളിലും മറ്റ്​ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമുകളിലും അക്ഷരങ്ങൾക്കൊപ്പം ഇമോജികളും ധാരാളമായി ഉപയോഗിക്കപ്പെടാറുണ്ട്​.

അതേസമയം, 2021 അവസാനിക്കാനിരിക്കെ ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ഇമോജികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ടെക്​ സ്ഥാപനമായ​ യൂണികോഡ് കണ്‍സോര്‍ഷ്യം.


അവരുടെ കണക്കുകൾ അനുസരിച്ച്​, 2021-ൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച ഇമോജി 'സന്തോഷം കൊണ്ട്​ കണ്ണ്​ നിറയുന്ന' ഇമോജിയാണ് (Face with tears of joy)​. ലിസ്റ്റിൽ ഇടംപിടിച്ച മറ്റ്​ ഇമോജികളേക്കാൾ അഞ്ച്​ ശതമാനം കുടുതൽ ഈ ഇമോജി ഉപയോഗിക്കപ്പെട്ടു എന്നാണ്​ കണക്കുകൾ പറയുന്നത്​.

രണ്ടാം സ്ഥാനം സ്വന്തമാക്കിയത്​ ചുവന്ന ഹൃദയമാണ്​(Red Heart). പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് (ROFL)​ മൂന്നാമത്. തംബ്​സ്​ അപ്പും കരയുന്ന ഇമോജിയും കൈകൂപ്പുന്ന ഇമോജിയും നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ ഇടംപിടിച്ചു.


ഇമോജികളുടെ വിവിധ വിഭാഗങ്ങളിൽ ഫ്ലാഗുകൾക്കാണ്​ ഏറ്റവും ഡിമാന്‍റ്​ കുറവ്​. അതേസമയം, മുഖത്തിന്‍റെയും ശരീര ഭാഗങ്ങളുടെയും ഇമോജി വിഭാഗത്തിന്​ വലിയ ഡിമാന്‍റുമാണ്​. വാഹനങ്ങളുടെ വിഭാഗത്തിൽ റോക്കറ്റിനാണ്​ ആരാധകർ കൂടുതൽ. അതേസമയം, പൂച്ചണ്ട്​ ഇമോജിക്കും ചിത്രശലഭ ഇമോജിക്കും ആരാധകർ കുറവല്ല. 

Tags:    
News Summary - Most Used Emojis of 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.