പോഡ്കാസ്റ്റ് കേൾക്കാം, നദെല്ല സ്റ്റൈലിൽ
ഓഫിസിലേക്കുള്ള കാർ യാത്രയിൽ പോഡ്കാസ്റ്റ് കേൾക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല. എന്നാൽ, നാമൊക്കെ പതിവായി കേൾക്കുന്ന രൂപത്തിലല്ല മൈക്രോസോഫ്റ്റ് മേധാവിയുടെ സ്റ്റൈൽ.
തന്റെ കമ്പനിയുടെ എ.ഐ അസിസ്റ്റന്റായ കോപൈലറ്റ് ഉപയോഗിച്ച് പോഡ്കാസ്റ്റ് പല ഭാഗങ്ങളായി വിഭജിച്ച ശേഷം, എന്താണ് തന്റെ ആവശ്യമെന്ന് മനസ്സിലാക്കി അതാണ് കേൾക്കുന്നതത്രെ. ഇതിനായി, പോഡ്കാസ്റ്റിന്റെ ടെക്സ്റ്റ് ആദ്യം തന്റെ ഐഫോണിലെ കോപൈലറ്റ് ആപ്പിൽ അപ് ലോഡ് ചെയ്യും.
അതിനുശേഷം, ഉള്ളടക്കം എന്താണെന്ന് വോയ്സ് അസിസ്റ്റന്റിനോട് ചോദിക്കും. എന്നിട്ട് തനിക്ക് ആവശ്യമുള്ള ഭാഗം കേൾക്കും. ഇതെല്ലാം വാഷിങ്ടൺ റെഡ്മോണ്ടിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തേക്കുള്ള കാർ യാത്രയിലാണെന്നും ബ്ലൂംബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.