നാല് വർഷത്തെ ഇടവേളക്ക് ശേഷം ഫ്രീ ഫയർ തിരിച്ചെത്തുന്നു; ഗെയിമിങ് ലോകത്ത് ആവേശം

ദേശീയ സുരക്ഷാ കാരണങ്ങളാൽ നാല് വർഷത്തിലേറെയായി കേന്ദ്ര സർക്കാർ നിരോധിച്ചിരുന്ന മൊബൈൽ ഗെയിമായ ഫ്രീ ഫയർ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. സിംഗപ്പൂർ ആസ്ഥാനമായ സീ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗാരീന പ്രസ്തുത ഗെയിമിന്റെ ഇന്ത്യൻ പതിപ്പായ ഫ്രീ ഫയർ ഇന്ത്യ ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ബുധനാഴ്ച പുറത്തിറക്കി.

ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രത്യേകമായി നിർമ്മിച്ച ഗെയിമിൽ കളിക്കാനുള്ള സമയപരിധി, പണം ചിലവാക്കുന്നതിനുള്ള പരിധി, രക്ഷിതാക്കൾക്കുള്ള കൺട്രോളുകൾ എന്നീ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗെയിമർമാരുടെ ഡാറ്റ പൂർണമായും ഇന്ത്യയിലെ സെർവറുകളിൽ തന്നെയായിരിക്കും സൂക്ഷിക്കുകയെന്നും കമ്പനി അറിയിച്ചു.

ചൈനീസ് ബന്ധം ആരോപിച്ച് 2022 ഫെബ്രുവരിയിലാണ് 53 ആപ്പുകൾക്കൊപ്പം ഫ്രീ ഫയറും കേന്ദ്ര സർക്കാർ ഇന്ത്യയിൽ നിരോധിച്ചത്. എന്നാൽ, ഗെയിമിന്റെ മെച്ചപ്പെടുത്തിയ പതിപ്പായ ഫ്രീ ഫയർ മാക്സ് നിരോധന പട്ടികയിൽ ഉൾപ്പെടാതിരുന്നതിനാൽ ഇന്ത്യക്കാർക്ക് ലഭ്യമായിരുന്നു. 2023 സെപ്റ്റംബറിൽ ഫ്രീ ഫയർ ഇന്ത്യയുടെ റീലോഞ്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നീട്ടി വെക്കുകയായിരുന്നു.

പബ്ജി മൊബൈൽ നിരോധിച്ചതിനെ തുടർന്നാണ് ഫ്രീ ഫയർ ഗെയിമിന് ജനപ്രീതി കൂടിയത്. സെൻസർ ടവർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ജൂണിൽ ഫ്രീ ഫയർ സീരീസിന് ഇന്ത്യയിൽ 7.74 കോടി മാസ ഉപയോക്താക്കൾ ഉണ്ടായിരുന്നു. ഫ്രീ ഫയർ ഇന്ത്യയുടെ തിരിച്ചുവരവ് രാജ്യത്തെ ഈ-സ്‌പോർട്സ് മേഖലക്കും ഗെയിമിംഗ് കണ്ടന്റ് ക്രിയേറ്റർമാർക്കും വലിയ അവസരങ്ങൾ തുറന്നുനൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - Free Fire game is back to india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.