10 മിനിറ്റ് തിരഞ്ഞിട്ടും കിട്ടിയില്ല; കല്ലുകൾക്കിടയിൽ നഷ്ടപ്പെട്ട ഇയർബഡ് നിമിഷങ്ങൾക്കകം കണ്ടെത്തി ചാറ്റ്ജിപിടി

സാധാരണ ഗതിയിൽ മനുഷ്യന് സങ്കീർണമായി തോന്നിയേക്കാവുന്ന പല ജോലികളും എഐ വളരെ എളുപ്പത്തിൽ ചെയ്യാറുണ്ട്. നിത്യ ജീവിതത്തിൽ തന്നെ ഇത്തരം കാര്യങ്ങൾക്ക് വിവിധ ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയും. ഇത്തരത്തിൽ ചാറ്റ്ജിപിടി ഉപയോഗിച്ച് കല്ലുകൾക്കിടയിൽ നഷ്ടമായ ഇയർബഡ് കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പത്ത് മിനിറ്റോളം കഷ്ടപ്പെട്ട് തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതിരുന്ന ഇയർബഡ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ വെറും അഞ്ച് മിനിറ്റിനുള്ളിൽ അദ്ദേഹം വീണ്ടെടുത്തു.

വെളുത്ത നിറത്തിലുള്ള ചരൽക്കല്ലുകൾ വിരിച്ച നിലത്താണ് ഇയർബഡ് നഷ്ടപ്പെട്ടത്. കല്ലുകളുടെ നിറവും ഇയർബഡിന്റെ നിറവും ഒന്നായതിനാൽ കണ്ണുകൾ കൊണ്ട് അത് തിരിച്ചറിയുക വളരെ പ്രയാസമായിരുന്നു. പത്ത് മിനിറ്റോളം ഇയാൾ കല്ലുകൾക്കിടയിൽ ഇയർബഡ് തിരഞ്ഞു. ഒടുവിൽ നഷ്ടമായി എന്നു തന്നെ കരുതി. അവസാന വഴി എന്ന നിലയിലാണ് ചാറ്റ്ജിപിടി ഉപയോഗിച്ചത്.

തുടർന്ന് ആ സ്ഥലത്തിന്റെ ഒന്നിലധികം ചിത്രങ്ങൾ പകർത്തി അദ്ദേഹം ചാറ്റ്ജിപിടിക്ക് നൽകുകയും ഇയർബഡ് എവിടെയാണെന്ന് കണ്ടുപിടിക്കാൻ സഹായിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. ചിത്രങ്ങൾ വിശകലനം ചെയ്ത ചാറ്റ്ജിപിടി, കല്ലുകൾക്കിടയിൽ മറഞ്ഞിരുന്ന ഇയർബഡിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തി നൽകുകയായിരുന്നു. അഞ്ച് മിനിറ്റ് പോലും എടുത്തില്ല, ചാറ്റ്ജിപിടി അത് കൃത്യമായി കണ്ടെത്തി തന്നു. ഇതിന്റെ സഹായമില്ലായിരുന്നെങ്കിൽ എനിക്ക് അത് ഒരിക്കലും തിരികെ കിട്ടുമായിരുന്നില്ല എന്ന് അദ്ദേഹം റെഡ്ഡിറ്റിൽ കുറിച്ചു. റെഡ്ഡിറ്റിലും എക്സിലും പങ്കുവെച്ച ഈ സംഭവം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. നിത്യജീവിതത്തിലെ ചെറിയ പ്രതിസന്ധികൾ പരിഹരിക്കാൻ എഐ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള സജീവമായ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.

Tags:    
News Summary - Man loses earbud in stones chatgpt hlps to recover it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.