സ്വകാര്യതയിൽ ചുവടുപിഴച്ചു; ഇൻസ്റ്റഗ്രാമിലെ മ്യൂസ് ഇമേജ് ഫീച്ചർ പിൻവലിച്ച് മെറ്റ

ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നുവെന്ന വ്യാപക പ്രതിഷേധത്തെത്തുടർന്ന് ഇൻസ്റ്റഗ്രാമിലെ മ്യൂസ് ഇമേജ് എന്ന എ.ഐ ഫീച്ചർ മെറ്റ ദിവസങ്ങൾക്കകം പിൻവലിച്ചു. ഇന്‍സ്റ്റഗ്രാമിലെ പബ്ലിക് അക്കൗണ്ടുകളിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും എഡിറ്റ് ചെയ്ത ചിത്രങ്ങളും നിർമിക്കാന്‍ അനുവാദം നല്‍കുന്നതായിരുന്നു ഈ ഫീച്ചര്‍. ഇൻസ്റ്റഗ്രാമിൽ തുടങ്ങി പിന്നീട് വാട്സ്ആപ്, ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയിലേക്കും വ്യാപിപ്പിക്കുമെന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞ ചൊവ്വാഴ്ച മ്യൂസ് ഇമേജ് ഫീച്ചർ അവതരിപ്പിച്ചത്. ഇമേജ് ജനറേഷൻ, ഇമേജ് എഡിറ്റിങ്, ഇമേജ് എൻഹാൻസ് എന്നിവ ഉൾപ്പെടെ ചെയ്യാൻ കഴിയുന്നതായിരുന്നു മ്യൂസ് ഇമേജ്.

എന്നാൽ, ദുരുപയോഗ സാധ്യത ഏറെയാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനയായ പ്രൈവസി ഇന്റര്‍നാഷനല്‍ അടക്കമുള്ള സംഘടനകളും ഹോളിവുഡ് യൂനിയനായ ‘സാഗ്-ആഫ്ട്ര’യും വിമർശനവുമായി രംഗത്തെത്തിയതോടെ നാലുദിവസത്തിനകം പിൻവലിക്കേണ്ടിവന്നു. തങ്ങൾക്ക് തെറ്റുപറ്റിയെന്ന് മെറ്റ തുറന്നു സമ്മതിച്ചു. ജെമിനി, ചാറ്റ് ജിപിടി, ഗ്രോക്ക് തുടങ്ങിയ എ.ഐ എതിരാളികളോട് മത്സരിക്കാൻ ഒരുങ്ങിയിറങ്ങിയ മെറ്റക്ക് സ്വകാര്യതയിൽ ചുവടുപിഴച്ചു. അതേസമയം, സ്വകാര്യതക്ക് പരിഗണന നൽകിയുള്ള മാറ്റങ്ങൾ വരുത്തി പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എ.ഐ വിഡിയോ ജനറേഷൻ ടൂളും കമ്പനി വികസിപ്പിച്ചു വരുകയാണ്.

Tags:    
News Summary - Meta withdraws Instagram's Muse Image feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.