മെറ്റ ഇൻസ്റ്റഗ്രാമിൽ അവതരിപ്പിച്ച പുതിയ എഐ ഇമേജ് ജനറേഷൻ ടൂളാണ് മ്യൂസ് ഇമേജ്. ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാനും ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പുതിയ എഐ ഇഫക്റ്റുകൾ ചേർക്കാനും ഈ ഫീച്ചർ സഹായിക്കും. എന്നാൽ ഈ എഐ ടൂൾ ഇപ്പോൾ വൻ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ എഐ നിർമ്മിത ചിത്രങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.
പബ്ലിക് പ്രൊഫൈലുകളിലെ ചിത്രങ്ങൾ ഉപയോഗിച്ച് പുതിയ എഐ ചിത്രങ്ങൾ സൃഷ്ടിക്കാൻ ഈ ടൂൾ അനുവദിക്കുന്നു. ഇതിനായി പ്രസ്തുത അക്കൗണ്ടുകളെ ടാഗ് ചെയ്യുകയേ വേണ്ടൂ. ഈ പ്രക്രിയയിൽ യഥാർത്ഥ ഉടമയുടെ അനുവാദം ചോദിക്കുന്നില്ല എന്നതും ചിത്രം ഉപയോഗിച്ച വിവരം അവരെ അറിയിക്കുന്നില്ല എന്നതുമാണ് പ്രധാന വിമർശനം. അതേസമയം, പ്രൈവറ്റ് അക്കൗണ്ടുകളെയും 18 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകളെയും ഈ സേവനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മെറ്റ അറിയിച്ചു.
പ്രൈവറ്റ് അക്കൗണ്ടിലെ ചിത്രങ്ങളെ ഇതിനായി ഉപയോഗിക്കുന്നില്ല. ഈ സെറ്റിംഗ്സ് ഓഫാക്കുന്നത് നിങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിനെയോ ഫോളോവേഴ്സിനെയോ മറ്റ് ഫീച്ചറുകളെയോ ബാധിക്കില്ല. അതേസമയം, മറ്റൊരാൾ നിങ്ങളുടെ ചിത്രം ഉപയോഗിച്ചാൽ മെറ്റ അത് നിങ്ങളെ അറിയിക്കില്ല. നിലവിൽ ഈ ഫീച്ചർ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ല. പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട് പരാതി ലഭിക്കുന്ന പക്ഷം ഇത് ഇന്ത്യയിലെ നിയമങ്ങൾക്ക് വിദേയമാണോ എന്ന് പരിശോധിക്കുമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.