Image: frontpagetech

ഐഫോണുകൾ ഇനി നിങ്ങളുടെ ഉത്കണ്ഠയും വിഷാദവും ട്രാക്​ ചെയ്യും; പുതിയ ഫീച്ചറി​െൻറ പണിപ്പുരയിൽ ആപ്പിൾ

ആപ്പിൾ വാച്ച്​ വിപണിയിലെത്തിച്ചതിന്​ പിന്നാലെ വ്യത്യസ്തമായ 'ഹെൽത്ത്​ ട്രാക്കിങ്​' ഫീച്ചറുകൾ വികസിപ്പിക്കുന്നതിനുള്ള ​​പരിശ്രമങ്ങളിലാണ്​ ആപ്പിൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പലരുടെയും ജീവൻ പോലും രക്ഷിക്കാൻ ആപ്പിൾ വാച്ചിന്​ കഴിഞ്ഞിട്ടുണ്ട്​. ​വാച്ചിലെ ഫാൾ ഡിറ്റക്ഷൻ ഫീച്ചറും മറ്റും അങ്ങേയറ്റം കൃത്യത നിറഞ്ഞതും ഉപയോഗപ്രദവുമാണ്​.

എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്​ ഭാവി ഐഫോൺ മോഡലുകളിൽ പുതിയ 'ആരോഗ്യ ട്രാക്കിങ്'​ സവിശേഷതകൾ ചേർക്കാൻ ആപ്പിൾ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്​. ഉത്കണ്ഠയും വിഷാദരോഗവും ഉൾപ്പെടെയുള്ള അവസ്ഥകൾ കണ്ടെത്താനുള്ള ഫീച്ചറുകളായിരിക്കും ഫോണിൽ ചേർക്കുക.

മാനസികാരോഗ്യ നിരീക്ഷണ സവിശേഷതകൾ വികസിപ്പിക്കുന്നതിനായി ആപ്പിൾ രണ്ട് സ്ഥാപനങ്ങളുമായി ഇപ്പോൾ സഹകരിച്ചുവരികയാണെന്ന്​ വാൾ സ്ട്രീറ്റ് ജേർണലിൽ അടുത്തിടെ വന്ന ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട്​​. കമ്പനിയുടെ വരാനിരിക്കുന്ന ഐഫോണുകളിൽ മെൻറൽ ഹെൽത്​ മോണിറ്ററിങ്​ ഫീച്ചർ ഉണ്ടായേക്കുമെന്നാണ്​ ഇത്​ നൽകുന്ന സൂചന. ഐഫോൺ 14-ൽ പുതിയ ഫീച്ചറുണ്ടാകുമോ എന്നാണ്​ ആപ്പിൾ പ്രേമികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്​.


ലോസ് ആഞ്ചലസിലെ കാലിഫോർണിയ സർവകലാശാലയുമായി ചേർന്ന് സീബ്രീസ് എന്ന രഹസ്യനാമത്തിലുള്ള ഒരു പ്രൊജക്​ടിൽ ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്നും അത്​, 'വിഷാദം ഉത്കണ്ഠ' ട്രാക്കിംഗ് സവിശേഷതകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണെന്നുമാണ്​ റിപ്പോർട്ട്​ പറയുന്നത്​. അതേസമയം, കോഗ്നിറ്റീവ് ഡിക്ലൈൻ ട്രാക്കിങ്​ ഫീച്ചർ വികസിപ്പിക്കാനായി ബയോജൻ എന്ന ഫാർമ കമ്പനിയുമായി സഹകരിച്ച് പൈ എന്ന പ്രോജക്റ്റിലും ആപ്പിൾ പ്രവർത്തിക്കുന്നുണ്ട്​.

ഐഫോണും ആപ്പിൾ വാച്ചും ശേഖരിച്ച വിവിധ ഡാറ്റ പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ മാനസികാരോഗ്യ നിരീക്ഷണ സവിശേഷതകൾ വികസിപ്പിക്കാനാണ്​ ആപ്പിൾ ലക്ഷ്യമിടുന്നത്. നടത്തത്തിന്റെ രീതികൾ, മുഖഭാവങ്ങൾ, ടൈപ്പിങ്​ വേഗത, ഉപയോക്താക്കളുടെ ആരോഗ്യത്തെ കേന്ദ്രീകരിച്ചുള്ള മറ്റ് ഡാറ്റ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പുതിയ ട്രാക്കിങ്​ സവിശേഷതകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് റിപ്പോർട്ട് പറയുന്നു. അതിനാൽ, ആപ്പിൾ ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് മോഡലുകളിലേക്ക്​ ഫീച്ചറുകൾ സംയോജിപ്പിക്കുന്നതിന് കുറച്ച് സമയമെടുത്തേക്കാം. 

Tags:    
News Summary - iPhones Might Track the Users Depression and Anxiety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.