ഓസ്റ്റിൻ: ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ 140 കോടി ഡോളർ പിഴയടക്കാൻ ഗൂഗ്ൾ സമ്മതിച്ചതായി റിപ്പോർട്ട്. യു.എസ് സംസ്ഥാനമായ ടെക്സസ് 2022ൽ ഗൂഗ്ളിനെതിരെ നൽകിയ നിരവധി കേസുകളാണ് ഒത്തുതീർപ്പിലെത്തിയത്.
വർഷങ്ങളോളം ഗൂഗ്ൾ അവരുടെ ഉൽപന്നങ്ങളിലൂടെ ഉപഭോക്താക്കളുടെ നീക്കങ്ങളും സെർച്ചുകളും ബയോമെട്രിക് വിവരവും ചോർത്തിയതിനെതിരെ നടത്തിയ പോരാട്ടമാണ് വിജയിച്ചതെന്ന് അറ്റോണി ജനറൽ കെൻ പെക്സ്ടൺ പറഞ്ഞു.
പഴയ ഉൽപന്ന നയങ്ങളുമായി ബന്ധപ്പെട്ട ചില പരാതികൾ പരിഹരിച്ചതായി ഗൂഗ്ൾ വക്താവ് ജോസ് കാസ്റ്റനേഡ പ്രതികരിച്ചു. സ്വകാര്യത സംരക്ഷിക്കുന്ന സംവിധാനം ശക്തമാക്കുമെന്നും വക്താവ് അറിയിച്ചു. ബയോമെട്രിക് ഡാറ്റ ചോർത്തിയതിനെതുടർന്ന് ഫേസ്ബുക്ക് ഉടമകളായ മെറ്റയും 140 കോടി ഡോളർ പിഴയടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.