ഈ ആന്റിവൈറസ് സോഫ്‌റ്റ്‌വെയർ നിങ്ങൾ ഉപയോഗിക്കാറുണ്ടോ; മുന്നറിയിപ്പുമായി ജർമ്മൻ സൈബർവിദഗ്ധർ

ന്യൂഡൽഹി: ആന്റിവൈറസ് സോഫ്‌റ്റ്‌വെയർ ഉപയോഗത്തിൽ മുന്നറിയിപ്പുമായി ജർമ്മൻ സൈബർ സെക്യൂരിറ്റി ഏജൻസിയായ ബി.എസ്.ഐ. റഷ്യയുടെ കാസ്പെർസ്കി നിർമ്മിക്കുന്ന ആന്റിവൈറസ് സോഫ്‌റ്റ്‌വെയറിൽ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാസ്‍പെർസ്കി ഉപയോഗിച്ച് റഷ്യ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നും ജർമ്മനി മുന്നറിയിപ്പ് നൽകുന്നു.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ജർമ്മനി ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അതുകൊണ്ട് ഒരു സൈബർ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ജർമ്മനിയുടെ മുന്നറിയിപ്പ്. 2017ൽ തന്നെ യു.എസ് സർക്കാർ ഏജൻസികൾ കാസ്‍പെർസ്കി ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.

എന്നാൽ, റഷ്യൻ സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുന്നില്ലെന്ന് കാസ്‍പെർസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ​അതേസമയം, യുദ്ധത്തിന് മുമ്പ് തന്നെ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ ജർമ്മനി ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2015ൽ ജർമ്മൻ പാർലമെന്റ് നെറ്റ്വർക്കിൽ ആക്രമണം നടത്തിയത് റഷ്യയാണെന്നാണ് ആരോപണം.

Tags:    
News Summary - German warning on kaspersky anti virus software

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.