5ജിക്ക് വേഗം കൂട്ടാൻ ഗതിശക്തി സഞ്ചാർ പോർട്ടൽ

ന്യൂഡൽഹി: 5ജിയുടെ വരവിന് വേഗം കൂട്ടാൻ ഗതിശക്തി സഞ്ചാർ പോർട്ടലുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച പോർട്ടൽ അവതരിപ്പിച്ചു. ഫൈബർ, ടവർ സംവിധാനങ്ങളുടെ സ്ഥാപിക്കൽ കേന്ദ്രീകൃതവും വേഗത്തിലുമാക്കുന്ന ഓൺലൈൻ സംവിധാനമാണിത്.

5ജി സേവനങ്ങൾ അടക്കമുള്ള ടെലികോം അടിസ്ഥാനസൗകര്യ നിർമാണത്തിനുള്ള നിയമപരമായ അംഗീകാരത്തിന് (റൈറ്റ് ഓഫ് വേ) അപേക്ഷിക്കാനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ഏകീകൃത, സംയോജിത, കേന്ദ്രീകൃത സംവിധാനം വാഗ്ദാനം ചെയ്യുന്നു. അനുമതികൾക്കുള്ള സമയവും ചെലവും കുറക്കാനും പ്രവർത്തനങ്ങൾ എളുപ്പമാക്കുകയുമാണ് ലക്ഷ്യം. ടെലികോം ടവറുകൾ സ്ഥാപിക്കാനും കേബിൾ സ്ഥാപിക്കാനുമുള്ള നിയമങ്ങൾ, അംഗീകാരങ്ങൾക്കും തർക്കപരിഹാരത്തിനും വഴിയൊരുക്കുന്നു. ടെലികോം വ്യവസായവും വിവിധ ഏജൻസികളും തമ്മിലുള്ള ഏകോപനം സുഗമമാക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.