ജനപ്രിയ ഹ്രസ്വ വിഡിയോ ആപ്പും ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായ ടിക് ടോക് വാങ്ങാൻ താൽപര്യമില്ലെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. ജനുവരി അവസാനം നടന്ന ഉച്ചകോടിയിൽ നടത്തിയ പരാമർശം കഴിഞ്ഞ ദിവസമാണ് ഓൺലൈനിൽ പുറത്തുവന്നത്. മസ്കിന് ആഗ്രഹമുണ്ടെങ്കില്‍ അത് വാങ്ങുന്നതിന് താന്‍ അനുകൂലമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ടിക് ടോക് ആരെങ്കിലും വാങ്ങുന്നുണ്ടെങ്കില്‍ അത് ചെയ്ത് പാതി ബിസിനസ് അമേരിക്കക്ക് നല്‍കണമെന്നും ട്രംപ് പറഞ്ഞിരുന്നു. ജനുവരി 19ന് അമേരിക്കയിൽ ടിക് ടോക് നിരോധനം നടപ്പാകേണ്ടതായിരുന്നു. എന്നാൽ, ട്രംപ് സമയം നീട്ടിനൽകുകയായിരുന്നു. അതിനിടെ ടിക് ടോക് ഏറ്റടുക്കാൻ മൈക്രോസോഫ്റ്റ് ചർച്ച ആരംഭിച്ചിരുന്നു.
വ്യക്തിപരമായി ഹ്രസ്വ വിഡിയോ ആപ് ഉപയോഗിക്കുന്നയാളല്ല താനെന്ന് മസ്ക് പറഞ്ഞു. ആപ്പിന്റെ ഫോർമാറ്റും തനിക്ക് പരിചിതമല്ല. വളരെ അപൂർവമായിട്ടല്ലാതെ ഞാൻ കമ്പനികളെ ഏറ്റെടുക്കാറില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ (ഇപ്പോൾ എക്സ്) ഏറ്റെടുത്തത് അസാധാരണമായ നടപടിയായിരുന്നു-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.