'ഇതൊക്കെ നടക്കുന്ന കാര്യമാണോ'...? മെറ്റാവേഴ്​സിനെ കളിയാക്കി ഇലോൺ മസ്ക്​

മാർക്​ സുക്കർബർഗിന്‍റെ സ്വപ്​നമായ മെറ്റാവേഴ്​സിനെ കളിയാക്കി സ്​പെയ്​സ്​ എക്സ്​ - ടെസ്​ല സി.ഇ.ഒ ഇലോൺ മസ്ക്​. മെറ്റാവേഴ്​സ്​ ഒരു സംഭവമാണെന്ന്​​ തോന്നുന്നില്ലെന്നും സമീപ ഭാവിയിലൊന്നും എല്ലാവരും അതിലേക്ക്​ ആകൃഷ്ടരാകാൻ സാധ്യതയില്ലെന്നും അദ്ദേഹം 'ദ ബാബിലോൺ ബീ' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'എനിക്ക്​ അറിയില്ല, ഈ മെറ്റാവേഴ്​സ്​ എന്ന സാധനം എന്നെ പോലൊരാൾക്ക്​ പറ്റിയതാണെന്ന്​. പക്ഷെ ആളുകൾ എന്നോട്​ അതിനെ കുറിച്ച്​ ഒരുപാട്​ പറയുന്നുണ്ട്​. മെറ്റാ പോലുള്ള കമ്പനികൾ മുന്നോട്ട് വയ്ക്കുന്ന ഈ വെർച്വൽ റിയാലിറ്റിയിൽ ആളുകൾ തുടരാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഭാവി താൻ കാണുന്നില്ലെന്നും' അദ്ദേഹം വ്യക്തമാക്കി.

'ഭൗതിക ലോകത്തെ ഉപേക്ഷിച്ച് വെർച്വൽ ലോകത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്ന തരത്തിലേക്ക്​ ആളുകൾ പോകുമെന്ന് എനിക്ക്​ തോന്നുന്നില്ല,​ പ്രത്യേകിച്ച്​ മുഖത്തൊരു സ്ക്രീനും കെട്ടിവെച്ചുകൊണ്ട്'​. - മസ്ക്​ തുറന്നടിച്ചു.

'ടിവി അടുത്തിരുന്ന് കാണരുത് അത് കണ്ണിന് കേടാണ് എന്ന ഉപദേശങ്ങൾ കേട്ടാണ്​ ഞാന്‍ വളര്‍ന്നത്. ഇപ്പോഴിതാ ടി.വി ഇവിടെയാണ് (കൈ മുഖത്തോട് ചേര്‍ത്തുവെച്ചുകൊണ്ട്​), അത്​ നിങ്ങൾക്ക്​ നല്ലതാണോ..? മസ്​ക്​ ചോദിച്ചു. വെർച്വൽ റിയാലിറ്റി (വി.ആർ) ഹെഡ്​സെറ്റുകളെ ഉദ്ദേശിച്ചാണ്​ മസ്ക്​ അങ്ങനെ പറഞ്ഞത്​. ദിവസം മുഴുവന്‍ ഒരാള്‍ കഷ്ടപ്പെട്ട്​ ഒരു സ്‌ക്രീന്‍ മുഖത്ത് കെട്ടിനടക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Elon Musk mocks Metaverse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.