സൂമിൽ പിരിച്ചുവിടൽ തുടരുന്നു; ഇത്തവണ നറുക്ക് വീണത് പ്രസിഡന്‍റിന്

ന്യൂഡൽഹി: വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമായ സൂമിലും പിരിച്ചുവിടൽ. 1300 ജീവനക്കാരെ പിരിച്ചുവിട്ടതിന്‍റെ പിന്നാലെ പ്രസിഡന്റ് ഗ്രെഗ് ടോംബിനെ തന്നെ പുറത്താക്കിയിരിക്കുകയാണ് കമ്പനി.

കാരണം വ്യക്തമാക്കാതെയാണ് ഗ്രെഗിനെ പിരിച്ചുവിട്ടത് എന്നാണ് റിപ്പോർട്ടുകൾ. ബിസിനസുകാരനും ഗൂഗിൾ മുൻ ജീവനക്കാരനുമായ ഗ്രെഗ് 2022 ജൂണിലാണ് സ്ഥാനം ഏറ്റെടുത്തത്.

2011ലാണ് സൂം രൂപികരിക്കുന്നത്. കോവിഡ് കാലത്ത് വിദ്യാർഥികൾ ഏറ്റവും അധികം ആശ്രയിച്ചിരുന്നത് സൂമിനെയാണ്. ഡിമാൻഡ് കുറയുന്നത് മൂലം കമ്പനി അടുത്തിടെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയിരുന്നു.

ഫെബ്രുവരിയിൽ തന്നെ 1300 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഗ്രെഗിന് പകരക്കാരനെ ഇതുവരെ കമ്പനി കണ്ടെത്തിയിട്ടില്ല.

Tags:    
News Summary - Dismissal continues at Zoom; This time the lot fell to the President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.