ചൈനീസ് എഐ കമ്പനികളിൽ നിന്നും കടുത്ത മത്സരം; എഐ മോഡലുകളുടെ വില 80 ശതമാനം വരെ വെട്ടിക്കുറച്ച് ഓപ്പണ്‍ എഐ

ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിൽ മത്സരം കടുക്കുകയാണ്. ചൈനീസ് എഐ കമ്പനികളിൽ നിന്നുള്ള കടുത്ത വെല്ലുവിളികളെത്തുടർന്ന് പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ഓപ്പണ്‍ എഐ തങ്ങളുടെ എഐ മോഡലുകളുടെ വില 80 ശതമാനം വരെ വെട്ടിക്കുറച്ചു. ബിസിനസ് ഉപഭോക്താക്കൾക്കിടയിൽ കുറഞ്ഞ ചെലവിലുള്ള സേവനങ്ങൾക്ക് ആവശ്യകതയേറിയ പശ്ചാത്തലത്തിലാണ് ഈ നിർണായക തീരുമാനം.

ഓപ്പണ്‍ എഐയുടെ GPT-5.6 സീരീസിലെ ഭാരം കുറഞ്ഞ ലൂണ മോഡലിന്റെ വിലയാണ് വൻതോതിൽ കുറച്ചത്. ഇടത്തരം ടെറ മോഡലിന്റെ വിലയിൽ 20 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. എന്നാൽ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ സോളിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.

അമേരിക്കൻ എഐ സ്ഥാപനങ്ങളുടെ വിപണി ആധിപത്യത്തിന് ഭീഷണിയായി ചൈനീസ് ഓപ്പൺ സോഴ്സ് മോഡലുകളായ ഡീപ്‌സീക്ക്, മൂൺഷോട്ട് എഐ തുടങ്ങിയവയുടെ കടന്നുവരവാണ് ഈ വിലയുദ്ധത്തിന് ആക്കം കൂട്ടിയത്. കുറഞ്ഞ ചെലവിൽ ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന ഇത്തരം മോഡലുകൾ വിപണിയിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കുന്നത്.

kimi k3 പോലെയുള്ള ചൈനീസ് എഐ മോഡലുകളിൽ നിന്നും കടുത്ത മത്സരമാണ് നിലവിൽ ഓപ്പൺ എഐ നേരിടുന്നത്. നിലവിൽ വിപണിയിലെ ഏറ്റവും വലിയ ഓപ്പൺ വെയിറ്റ് എഐ മോഡലാണ് kimi k3. ചൈനീസ് കമ്പനിയായ മൂൺഷോട്ടാണ് ഇത് പുറത്തിറക്കിയത്. പല മേഖലകളിലും ഓപ്പൺ എഐയുടടെയും ആന്ധ്രോപിക്കിന്‍റെയും പ്രകടനത്തിനൊപ്പം നിൽക്കാൻ ഈ മോഡലിന് കഴിയും.

അതേസമയം, മികച്ച പ്രകടനവും വേഗതയുമുള്ള GPT-5.6 സോളിന്‍റെ ഫാസ്റ്റ് മോഡും ഓപ്പൺ എഐ അവതരിപ്പിച്ചിട്ടുണ്ട്. നിലവിലെ വിലക്കുറവ് എഐ സാങ്കേതികവിദ്യ ബിസിനസ്സ് രംഗത്ത് കൂടുതൽ വ്യാപകമായി ഉപയോഗിക്കാൻ കമ്പനികളെ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

Tags:    
News Summary - Chinese AI companies, AI models, OpenAI,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.