ചാർജറില്ലാതെ ഫോൺവിറ്റ സംഭവം; ആപ്പിളിന് 2.4 മില്യൺ ഡോളർ പിഴ

ബ്രസീലിയ: ചാർജറില്ലാതെ ഫോൺ വിറ്റ സംഭവത്തിൽ ആപ്പിളിന് വൻ പിഴയിട്ട് ബ്രസീൽ. 2.4 മില്യൺ ഡോളറാണ് ആപ്പിളിന് പിഴയിട്ടത്. വിവേചനപരമായ നയമാണ് ആപ്പിൾ പിന്തുടരുന്നതെന്ന് ബ്രസീൽ വ്യക്തമാക്കി. ചാർജറില്ലാതെയുള്ള ഐഫോണുകളുടെ വിൽപന നിരോധിക്കാനും ബ്രസീൽ ഉത്തരവിട്ടു

ഇതോടെ ഐഫോൺ 12, 13 ഫോണുകളുടെ വിൽപന ആപ്പിളിന് നിർത്തേണ്ടി വരും. ഇതിന് മുമ്പും ബ്രസീലിയൻ അധികൃതർ ആപ്പിളിന് പിഴ ചുമത്തിയിട്ടുണ്ട്. എന്നാൽ, വിൽപന നിരോധിക്കുന്ന സാഹചര്യത്തിലേക്ക് എത്തുന്നത് ഇതാദ്യമായാണ്.

​നേരത്തെ പരിസ്ഥിതി സൗഹാർദമാകുന്നതിന്റെ ഭാഗമായി ചാർജർ ഒഴിവാക്കുന്നുവെന്നാണ് ആപ്പിൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഉപഭോക്താക്കളോടുള്ള വിവേചനമായാണ് ആപ്പിളിന്റെ നടപടിയെ ബ്രസീൽ അധികൃതർ കണ്ടത്. കാർബൺ നിർഗമനം കുറക്കുന്നതിന്റെ ഭാഗമായി ചാർജർ ഒഴിവാക്കുന്നത് ഒരിക്കലും നീതികരിക്കാനാവാത്തതാണെന്ന് ബ്രസീൽ അധികൃതർ അറിയിച്ചു.

Tags:    
News Summary - Brazil Fines Apple $2.4 Million For Selling iPhones Without Charger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.