നിങ്ങൾ പ്രമേഹരോഗിയാണോ ? ആപ്പിൾ വാച്ച് പറയും; വിപ്ലവകരമായ ടെക്നോളജി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ: രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയെന്നത് എല്ലാവരേയും സംബന്ധിച്ചടുത്തോളം അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ ബുദ്ധിമുട്ടിന് അവസാനം കുറിക്കാനുള്ള ടെക്നോളജി ലോക പ്രശസ്ത കമ്പനിയായ ആപ്പിൾ ഒരുക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ആപ്പിൾ വാച്ചിൽ പുതിയ സംവിധാനം കമ്പനി കൂട്ടിച്ചേർക്കുമെന്നാണ് വാർത്തകൾ. രക്തം എടുക്കാതെ തന്നെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതാണ് പുതിയ സംവിധാനം. ഇതിനായി സിലിക്കൺ ഫോട്ടോണിക്സ് ചിപ്പ് വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആപ്പിൾ തുടക്കം കുറിച്ചുവെന്നാണ് റിപ്പോർട്ട്. ഈ ചിപ്സെറ്റിന്റെ സഹായത്തോടെയാവും രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസിലാക്കുക.

ഇതിനായി വൻ തുക തന്നെ ആപ്പിൾ മുടക്കുന്നുവെന്നും വരും വർഷങ്ങളിൽ പുതിയ സാ​ങ്കേതിക വിദ്യ യാഥാർഥ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നുമാണ് സൂചന. നിലവിൽ ആപ്പിൾ വാച്ച് ഉപയോഗിച്ച് ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ തോത് എന്നിവയെല്ലാം പരിശോധിക്കാൻ സാധിക്കും.

Tags:    
News Summary - Apple Makes Strides Toward a Glucose-Tracking Smartwatch for Diabetics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.