ഐഫോൺ റിപ്പയർ ചെയ്യൽ ഇനി കൂടുതൽ എളുപ്പം; ഓപ്ഷനുകളിൽ മാറ്റം വരുത്തി ആപ്പിൾ

ഐഫോൺ റിപ്പയർ ചെയ്യുന്നതിനുള്ള ഓപ്ഷനുകളിൽ മാറ്റം വരുത്തി ടെക് ഭീമൻ ആപ്പിൾ. യൂസ്ഡ് പാർട്ടുകളും ഇനി ഐഫോണിന്റെ റിപ്പയറിങ്ങിൽ ഉപയോഗിക്കാമെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് ആപ്പിളിന്റെ അറിയിപ്പ് പുറത്ത് വന്നത്. ഇതോടെ ഐഫോണുകൾക്ക് തകരാർ ഉണ്ടായാൽ കുറഞ്ഞ ചെലവിൽ അത് പരിഹരിക്കാൻ സാധിക്കും.

എന്നാൽ, പുതിയ സംവിധാനം ഐഫോൺ 15 ഉൾപ്പടെയുള്ള പുതിയ മോഡലുകളിലായിരിക്കും ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. പിന്നീട് മറ്റ് മോഡലുകളിലേക്കും ആപ്പിൾ ഇത് വ്യാപിപ്പിക്കും. ഇത്തരത്തിൽ ആളുകൾക്ക് പഴയ സ്ക്രീനുകൾ, ബാറ്ററി, കാമറ എന്നിവയെല്ലാം ഉപയോഗിക്കാം. അടുത്തഘട്ടത്തിൽ പഴയ ഫേസ് ഐ.ഡി, ടച്ച് ഐ.ഡി സെൻസറുകൾ എന്നിവ പുതിയ ഫോണുകളിൽ ഉപയോഗിക്കാൻ കമ്പനി അനുവദിക്കും.

ഇനി മുതൽ ഭൂരിപക്ഷം റിപ്പയറുകൾക്ക് ഫോണിന്റെ സീരിയൽ നമ്പർ നൽകേണ്ടി വരില്ലെന്ന് ആപ്പിൾ അറിയിച്ചു. എന്നാൽ, ബോർഡ് മാറ്റുമ്പോൾ സീരിയൽ നമ്പർ നൽകേണ്ടി വരും. മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഘടകങ്ങൾ അഴിച്ചെടുത്ത് വീണ്ടും ഉപയോഗിക്കാതിരിക്കാനുള്ള സംവിധാനവും ആപ്പിൾ ഒരുക്കുന്നുണ്ട്.

ഇതിനായി ആക്ടിവേഷൽ ലോക്ക് ഫീച്ചർ ആപ്പിൾ വ്യാപിപ്പിക്കും. ഇതുപ്രകാരം നഷ്ടപ്പെട്ടുവെന്ന് രേഖപ്പെടുത്തിയ ഫോണുകളിലെ പാർട്സുകൾ മറ്റ് ഫോണുകളിൽ ഉപയോഗിക്കാനാവില്ല.

Tags:    
News Summary - Apple change in policy on iphone repair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.