സ്വ​ന്ത​മാ​യി ബ​ഹി​രാ​കാ​ശ നി​ല​യം സ്ഥാ​പി​ച്ച് അ​വി​ടെ, 2030ഓ​ടെ മ​നു​ഷ്യ​രെ സ്ഥി​ര​മാ​യി എ​ത്തി​ക്കാ​നാ​ണ് ചൈ​ന​യു​ടെ പ​ദ്ധ​തി. ഇ​തി​ന്റെ ആ​ദ്യ​ഘ​ട്ടം പ​രി​പൂ​ർ​ണ വി​ജ​യ​മാ​ണ്.

തി​യാ​ങ്ഗോ​ങ് എ​ന്ന പേ​രി​ൽ ബ​ഹി​രാ​കാ​ശ നി​ല​യം ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ത​ന്നെ അ​വ​ർ സ്ഥാ​പി​ച്ചു. അ​വി​ടേ​ക്ക് മ​നു​ഷ്യ​യാ​ത്ര​യും ന​ട​ത്തി; ഇ​പ്പോ​ൾ നി​ല​യം വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യം (ഐ.​എ​സ്.​എ​സ്) പോ​ലെ, മ​നു​ഷ്യ​രെ ആ​റ് മാ​സം വ​രെ താ​മ​സി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് ചൈ​ന ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ല​ക്ഷ്യം. ഇതി​ൽ അ​തി​നി​ർ​ണാ​യ​ക​മാ​യ ഒ​രു പ​രീ​ക്ഷ​ണം അ​വ​ർ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്നു.

ജീ​വ​വാ​യു കൃ​ത്രി​മ​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യ ക​ട​മ്പ. അ​തി​ൽ അ​വ​ർ വി​ജ​യി​ച്ചു​വെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

കൃ​ത്രി​മ പ്ര​കാ​ശ​സം​ശ്ലേ​ഷ​ണ​ത്തി​ലൂ​ടെ ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദി​പ്പി​ച്ച​താ​യി ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു. അ​തു​പോ​ലെ, റോ​ക്ക​റ്റ് ഇ​ന്ധ​ന​വും നി​ല​യ​ത്തി​ൽ​വെ​ച്ചു​ത​ന്നെ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു.

Tags:    
News Summary - Another Chinese wonder in space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.