ലോക പുസ്​തക ദിനത്തിൽ കിടിലൻ ഓഫറുമായി ആമസോൺ; പത്ത്​ കിൻഡിൽ ഇബുക്കുകൾ സൗജന്യം

ലോക പുസ്തക ദിനമായ ഇന്ന്​ കിടിലൻ ഓഫറുമായി ഇ-കൊമേഴ്​സ്​ കമ്പനി ആമസോൺ. യൂസർമാർക്ക്​ പത്ത് ഇബുക്കുകൾ സൗജന്യമായി നൽകുന്നതാണ്​ ഓഫർ. ആമസോണി​െൻറ കിൻഡിൽ ഡിവൈസോ, കിൻഡിൽ ആപ്പോ ഉപയോഗിച്ച്​ ഇബുക്കുകൾ വായിക്കാം. ഇന്ന്​ മുതൽ ഏപ്രിൽ 25, 12:29 PM വരെ മാത്രമാണ് ഓഫറുള്ളത്​. ആമസോണി​െൻറ ഇന്ത്യയിലെ യൂസർമാർക്ക്​ മാത്രമാണ്​ ഓഫർ ക്ലെയിം ചെയ്യാൻ സാധിക്കുക. സൗജന്യമായി ലഭിക്കുന്ന ബുക്കുകൾ ഇവയാണ്​ :-

  • A Single Swallow by Zhang Ling
  • You, Me, and the Colors of Life by Noa C. Walker
  • The Strange Journey of Alice Pendelbury by Marc Levy
  • The Broken Circle: A Memoir of Escaping Afghanistan by Enjeela Ahmadi-Miller
  • At the End of the Matinee by Keiichiro Hirano
  • The Son and Heir: A Memoir by Alexander Münninghoff
  • Amora: Stories by Natalia Borges Polesso
  • Some Days by María Wernicke
  • Return to the Enchanted Island: A Novel by Johary Ravaloson
  • The King of Warsaw: A Novel by Szczepan Twardoch

അതേസമയം, ഓഫർ കൈമാറ്റം ചെയ്യാൻ സാധിക്കില്ലെന്നും യൂസർമാർക്ക്​ സൗജന്യമായി ലഭിച്ച കിൻഡിൽ ഇബുക്കുകൾ വീണ്ടും വിൽക്കാൻ കഴിയില്ലെന്നും ആമസോൺ വ്യക്​തമാക്കുന്നു. താൽപര്യമുള്ളവർ ആമസോണി​െൻറ വേൾഡ്​ ബുക്​ ഡേ ഓഫർ ലാൻഡിങ്പേജ്​ സന്ദർശിക്കുക. അതിൽ 'Buy for Free' എന്ന ഒാപ്​ഷനിൽ ക്ലിക്ക്​ ചെയ്​താൽ പുസ്​തകങ്ങൾ നിങ്ങളുടെ കിൻഡിൽ ലൈബ്രറിയിലേക്ക്​ ചേർക്കപ്പെടും. 



Tags:    
News Summary - Amazon Offers 10 Free Kindle Ebooks for World Book Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.