മനുഷ്യനും റോബോട്ടും നേർക്കുനേർ; ആറ് അടി ഉയരമുള്ള ഹ്യൂമനോയ്ഡ് റോബോട്ടിനെതിരെ ഇടിക്കൂട്ടിലിറങ്ങി ഇൻഫ്ലുവൻസർ

ശാസ്ത്രകഥകളിൽ മാത്രം കണ്ടിരുന്ന മനുഷ്യനും റോബോട്ടും തമ്മിലുള്ള പോരാട്ടം യാഥാർഥ്യത്തിലേക്ക് ഒരു ചുവടുകൂടി അടുത്തതായി. ആറ് അടി ഉയരമുള്ള ഹ്യൂമനോയ്ഡ് റോബോട്ടും മനുഷ്യനും തമ്മിലുള്ള കേജ്ഫൈറ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

റോബോട്ടിക്സ് കമ്പനിയായ REK സംഘടിപ്പിച്ച പരിപാടിയിലാണ് മനുഷ്യ–റോബോട്ട് പോരാട്ടം നടന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫ്രാങ്കി ലാപെന്ന ആണ് റോബോട്ടിനെതിരെ മത്സരിച്ചത്. ‘ആദ്യ മനുഷ്യ–ടെർമിനേറ്റർ റോബോട്ട് പോരാട്ടം’ എന്ന വിശേഷണത്തോടെയാണ് സംഘാടകർ പരിപാടിയെ അവതരിപ്പിച്ചത്.വീഡിയോകളിൽ, ലോഹശരീരമുള്ള റോബോട്ട് ശക്തമായ പഞ്ചുകളും കിക്കുകളും പ്രയോഗിക്കുന്നതായി കാണാം. മനുഷ്യ പോരാളിക്ക് നേരെ റോബോട്ട് നടത്തിയ നീക്കങ്ങൾ നിരവധി പേരെ അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഇത് പൂർണമായും സ്വയം പ്രവർത്തിക്കുന്ന യന്ത്രവും മനുഷ്യനും തമ്മിലുള്ള യുദ്ധമല്ലെന്നാണ് റിപ്പോർട്ടുകൾ. റോബോട്ടിനെ ഒരു മനുഷ്യ ഓപ്പറേറ്റർ റിമോട്ട് സംവിധാനത്തിലൂടെ നിയന്ത്രിച്ചിരുന്നതായി പിന്നീട് വ്യക്തമായി.

റോബോട്ടിന്റെ കരുത്തും ചലനശേഷിയും പ്രകടിപ്പിക്കുകയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ഭാവിയിൽ വിനോദരംഗത്തും മത്സരങ്ങളിലുമെല്ലാം റോബോട്ടുകളുടെ പങ്ക് എത്രത്തോളം വർധിക്കുമെന്ന ചർച്ചകൾക്കും ഈ പോരാട്ടം വഴിതുറന്നു.

അതേസമയം, മനുഷ്യനും യന്ത്രവും തമ്മിലുള്ള അതിർത്തികൾ മങ്ങുന്ന കാലഘട്ടത്തിലേക്കാണോ ലോകം നീങ്ങുന്നതെന്ന ചോദ്യവും ഈ സംഭവം ഉയർത്തുന്നുണ്ട്. കൃത്രിമബുദ്ധിയും റോബോട്ടിക്സും അതിവേഗം വളരുമ്പോൾ അവയുടെ ഉപയോഗം, സുരക്ഷ, നിയന്ത്രണം എന്നിവ സംബന്ധിച്ച ചർച്ചകളും ശക്തമാകുകയാണ്.

Tags:    
News Summary - Human and robot face to face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.