പത്തു ലക്ഷം അക്കൗണ്ടുകൾ അപകടത്തിൽ; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി മെറ്റ

സുരക്ഷ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി മെറ്റ. ആപ്പിളിന്റെയും ആല്‍ഫബെറ്റിന്റെയും സോഫ്റ്റ് വെയര്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത400 ആപ്ലിക്കേഷനുകളിലാണ് സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തിയത്.

പത്ത് ലക്ഷം ഉപഭോക്താക്കളുടെ യൂസര്‍ നെയിമുകളും പാസ് വേഡുകളും ചോര്‍ന്നതായും ഫെയ്‌സ്ബുക്ക് സൂചിപ്പിച്ചു.

ആപ്പിളിനെയും ഗൂഗുളിനെയും ഇക്കാര്യം അറിയിച്ച മെറ്റ ആപ്പുകൾ നീക്കം ചെയ്യാൻ തയാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പകുതി ആപും ഗൂഗിൾ നീക്കം ചെയ്തു. ഫോട്ടോ എഡിറ്റ് ആപ്പുകൾ,മൊബൈൽ ഗെയിമുകൾ,വി.പി.എൻ സേവനങ്ങൾ ബിസിനസ് ആപ്പുകൾ തുടങ്ങിയ പേരുകളിലാണ് ഇതെല്ലാം ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്ന് മെറ്റ പറഞ്ഞു.

വ്യക്തികളുടെ അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കലാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മെറ്റയുടെ ഗ്ലോബൽ ത്രെറ്റ് ഡിസ്റപ്ഷൻ ഡയറക്ടർ ഡേവിഡ് അഗ്രനോവിച്ച് മുന്നറിയിപ്പു നൽകി.

ഇത്തരം ആപ്പുകൾ ഡൈൺലോഡ് ചെയ്താൽ ഫെയ്സ്ബുക്ക് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ ആവശ്യപ്പെടും. അതിൽ യൂസർ നെയിമും പാസ്വേഡും നൽകുന്നതിലൂടെ ഉപഭോക്താക്കൾ അപകടത്തിലാകും.

Tags:    
News Summary - Alert million facebook users exposed to over 400 malicious apps on google play, app store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.