ഫഹ്‌മി ബിൻ ബക്കർ, ഹാരിസ് സുലൈമാൻ, ആദിൽ മുന്ന

ഒരു കോടി സമാഹരിച്ച് എ.ഐ സ്റ്റാർട്ടപ്പ് ക്ലൂഡോട്ട്

കൊച്ചി: കേരളം ആസ്ഥാനമായുള്ള എ.ഐ സ്റ്റാർട്ടപ്പ് ക്ലൂഡോട്ട് (cloodot.com) 'ഉപ്പേക്ക'യിൽ നിന്ന് ഒരു കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി. എഞ്ചിനീയറിങ് ബിരുദധാരികളായ ആദിൽ മുന്ന, ഫഹ്‌മി ബിൻ ബക്കർ, ഹാരിസ് സുലൈമാൻ, സക്കീർ എന്നിവർ ചേർന്ന് 2019-ൽ തുടങ്ങിയ സംരംഭം കൊച്ചി കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.

നിർമിത ബുദ്ധിയുടെ സഹായത്തോടെ വിവിധ ഓൺലൈൻ ചാറ്റ്, റിവ്യൂ പ്ലാറ്റ്​ഫോമുകൾ ഏകീകരിച്ചും പൂർണമായി ഓട്ടോമേറ്റ് ചെയ്തും ഉപഭോക്താക്കളുമായുള്ള ആശയ വിനിമയം ലളിതവും വേഗതയുള്ളതും കൂടുതൽ കാര്യക്ഷമവും ആക്കാൻ സഹായിക്കുന്ന സോഫ്റ്റ്‍വേർ ആസ് എ സർവീസ് (സാസ്) പ്ലാറ്റ്​ഫോമാണ് ക്ലൂഡോട്ട്. ഇന്ത്യയിലുടനീളം ഉള്ള നിരവധി  സ്ഥാപനങ്ങൾ നിലവിൽ ഈ പ്ലാറ്റ്​ഫോം ഉപയോഗിക്കുന്നുണ്ട്.

പുതുതായി നേടിയ ഫണ്ടിങ് ഉപയോഗിച്ച് യു.എസ്.എ, മിഡിൽ ഈസ്റ്റ് വിപണികളിൽ സാന്നിധ്യം വർധിപ്പിക്കാനാണ് പദ്ധതി.

Tags:    
News Summary - AI startup Cloodot raised 1 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.