വാട്സ്ആപ്പിൽ ഇനി പരസ്യവും ലഭ്യമാകും. സ്റ്റാറ്റസ് ഫീച്ചറിനുള്ളിലാണ് സ്പോൺസേർഡ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. ഇതുവഴി മോണിറ്റൈസേഷനും സാധ്യമാകുമത്രെ. ഔദ്യോഗിക ബ്ലോഗിലൂടെ കഴിഞ്ഞദിവസമാണ് മെറ്റ ഇക്കാര്യം അറിയിച്ചത്. ചാനൽ സബ്സ്ക്രിപ്ഷൻ, പ്രമോട്ടഡ് ചാനലുകൾ, സ്റ്റാറ്റസിനിടയിൽ പരസ്യം എന്നിങ്ങനെ മൂന്ന് അപ്ഡേഷനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
നിലവിൽ വാട്സ്ആപ്പിന് 150 കോടി ഉപയോക്താക്കളാണുള്ളത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഉള്ളതുപോലെ സ്റ്റോറിക്കുള്ളിലായിരിക്കും പരസ്യങ്ങൾ ഉൾപ്പെടുത്തുക. 24 മണിക്കൂർ കഴിയുമ്പോഴേക്കും ഇത് അപ്രത്യക്ഷമാവുകയും ചെയ്യും. അതേസമയം, സ്വകാര്യ ചാറ്റിലോ ഗ്രൂപ് ചാറ്റിലോ പരസ്യം ഉണ്ടാകില്ല.
പരസ്യത്തിനു പുറമെ ചാനൽ സബ്സ്ക്രിപ്ഷൻ ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് മാസം തോറും നിശ്ചിതതുക നൽകി അവർക്കാവശ്യമുള്ള ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാം. വാട്സ്ആപ്പിൽ പരസ്യം കൊണ്ടു വരുന്നതിനായി വർഷങ്ങളായി മെറ്റ ആലോചിക്കുന്നുണ്ട്. ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നായി 160 ബില്യൺ ഡോളറാണ് മെറ്റ പരസ്യം വഴി കഴിഞ്ഞവർഷം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.