മൈഗവ് ലോഗോ
ഡിജിറ്റൽ സാക്ഷരതയിലേക്ക് രാജ്യം മുന്നേറുന്നതിന്റെ ഭാഗമായി പൗരന്മാർക്ക് അവരുടെ ആധാർ കാർഡുകൾ വാട്സ്ആപ് വഴി നേരിട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചർ കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. 'മൈഗവ്' ഹെൽപ്പ്‌ഡെസ്‌ക് ചാറ്റ്ബോട്ടുമായി സംയോജിച്ചിട്ടാണ് കേന്ദ്ര സർക്കാർ ഈ സേവനം നടപ്പിലാക്കുന്നത്. ഇതുവഴി പൗരന്മാർക്ക് തിരിച്ചറിയൽ രേഖയെന്ന നിലയിൽ ആധാർ കാർഡ് വേഗത്തിൽ അക്സസ്സ് ചെയ്യാൻ സാധിക്കുന്നു.
ദൈനദിന ജീവിതത്തിന്റെ ഭാഗമായി വാട്സ്ആപ് പൗരന്മാർ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഒന്നിലധികം ആപ്പുകളോ വെബ്സൈറ്റുകളോ സന്ദർശിക്കാത്ത എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്ന പുതിയ രീതിയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. മുമ്പ് യു.ഐ.ഡി.എ.ഐ പോർട്ടലിലും ഡിജിലോക്കർ ആപ്പിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ആധാർ കാർഡിന്റെ പി.ഡി.എഫ് ഫോർമാറ്റ് ഇനിമുതൽ വാട്സ്ആപ് വഴി സുരക്ഷിതമായി ഡൗൺലോഡ് ചെയ്യാം.
ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം വരുന്ന വാട്സ്ആപ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ പദ്ധതി. ഗ്രാമങ്ങൾ, നഗരങ്ങൾ എന്നിങ്ങനെ വ്യത്യാസമില്ലാതെ വാട്സ്ആപ് ഉപയോഗിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും ഈ സേവനം ഉപയോഗിക്കാം. അതിന് ഒരു സ്മാർട്ട്ഫോണും സജീവമായ വാട്സ്ആപ് അക്കൗണ്ടും മതി. വാട്സ്ആപ് വഴി ആധാർ കാർഡ് പി.ഡി.എഫ് ഫയൽ ഡൗൺലോഡ് ചെയ്യന്നവർക്ക് ആക്റ്റീവ് ആയിട്ടുള്ള ഒരു ഡിജിലോക്കർ അക്കൗണ്ട് ഉണ്ടായിരിക്കണം. തുടർന്ന് +91-9013151515 എന്ന മൈഗവ് ഹെൽപ്പ്‌ഡെസ്‌ക് വാട്സ്ആപ് നമ്പർ സേവ് ചെയ്ത് സന്ദേശം അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.