5ജി ഞങ്ങളുടെ സ്വന്തം ഉൽപ്പന്നം; മറ്റ് രാജ്യങ്ങൾക്ക് നൽകാൻ സാധിക്കും -നിർമല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി 5ജി വികസിപ്പിച്ചതായും അത് ഉടൻ തന്നെ മറ്റ് രാജ്യങ്ങൾക്ക് നൽകാൻ സാധിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ 5ജിയുടെ കഥ ഇതുവരെ ആളുകളിലേക്ക് എത്തിയിട്ടില്ലെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.

യു.എസിലെ ജോൺ ഹോപ്കിൻസ് സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷനൽ സ്റ്റഡീസിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ആരുടെയും സഹായം കൂടാതെയാണ് ഞങ്ങൾ 5ജി വികസിപ്പിച്ചതെന്നും അവർ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ''ചില ഭാഗങ്ങൾ ദക്ഷിണകൊറിയപോലുള്ള രാജ്യങ്ങളിൽ നിന്ന് വന്നിട്ടുണ്ടാകാം. എന്നാൽ പൂർണമായി തദ്ദേശീയമായി വികസിപ്പിച്ച 5ജി ഇപ്പോൾ ഞങ്ങൾക്ക് മറ്റ് രാജ്യങ്ങൾക്ക് നൽകാൻ സാധിക്കും. ഇന്ത്യയുടെ 5ജി മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതല്ല. ഞങ്ങളുടെ സ്വന്തം ഉൽപ്പന്നമാണ്''-നിർമല സീതാരാമൻ വ്യക്തമാക്കി.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി ലോഞ്ച് ചെയ്തിരുന്നു. എന്നാൽ 2024ഓടെയോ രാജ്യത്ത് പൂർണ തോതിൽ 5ജി സേവനം ലഭ്യമാവുകയുള്ളൂ.

Tags:    
News Summary - 5G Is our own product, can provide to other countries: Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.