ഷവോമിയും ഹുആവേയും ആസ്വദിക്കുന്ന ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലേക്ക് ഒരു കൂറ്റൻ അവതാരത്തെ ഇറക്കാൻ ഒരുങ്ങുകയാണ് ലെനോവൊയുടെ മോട്ടറോള. ഉപയോക്താക്കൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മോേട്ടാ ജി സീരീസിലേക്ക് 2018ലെ ജി 6, ജി 6പ്ലസ്, ജി 6 പ്ലേ, എന്നിവരെയാണ് മോട്ടറോള അവതരിപ്പിച്ചിരിക്കുന്നത്. ബ്രസീലിൽ നടന്ന ഒരു ചടങ്ങിലാണ് ജനപ്രിയ മോഡലിെൻറ പുതിയ വകഭേദത്തെ മോേട്ടാ പരിചയപ്പെടുത്തിയത്. ഫോൺ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കും എന്ന് അറിയിച്ചിട്ടില്ലെങ്കിലും അടുത്ത മാസം മധ്യത്തോടെയെങ്കിലും ആരാധകർ ലോഞ്ചിങ് പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം വിപണിയിലെത്തിച്ച മോേട്ടാ ജി 5, ജി 5പ്ലസ്, ജി 5 എസ് പ്ലസ് തുടങ്ങിയ മോഡലുകൾ വൻ വിജയമായിരുന്നതിനാൽ അതിനെ വെല്ലുന്ന മോഡൽ മാർക്കറ്റിലെത്തിച്ചില്ലെങ്കിൽ അത് മോേട്ടാക്ക് കുറച്ചിലാവും. പ്രത്യേകിച്ച് ഹുആവേയും ഷവോമിയും സ്പെക്സുകൾ നിരത്തിവെച്ച് മിഡ്റേഞ്ച് വിപണിയിൽ അപ്രമാദിത്യം തുടരുന്ന കാലഘട്ടത്തിൽ.
കഴിഞ്ഞ വർഷം വിപണിയിലെത്തിയ മധ്യനിര ഫോണായ മോേട്ടാ ‘ജി 5 പ്ലസ്’ പല ടെക് സൈറ്റുകളും ടെക് ബുജികളും സ്മാർട്ട്ഫോൺ ഒാഫ് ദി ഇയറായി തെരഞ്ഞെടുത്തത് മോേട്ടായുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി മാറിയിരുന്നു. സ്മാർട്ട്ഫോൺ വിപണിയിൽ പഴയ നല്ലപേര് നഷ്ടപ്പെട്ട് മുഖ്യധാരയിൽ പിടിച്ച്തൂങ്ങി നിൽക്കാൻ വിയർക്കുന്ന ലെനോവോ, മോേട്ടായെ വാങ്ങി എന്ന് കേട്ടപ്പോൾ പാരമ്പര്യ മോേട്ടാ ആരാധകർ നെറ്റിചുളിച്ചതിനുള്ള മുഖത്തടിയായിരുന്നു ജി 5 പ്ലസിെൻറ വിജയം.
മോേട്ടാ ജി 6 പുരാണം
ഡിസ്പ്ലേ
കാമറ
കുറച്ചുകൂടി നല്ല വിശേഷണങ്ങളുള്ള കാമറയാണ് ജി 6 പ്ലസിന്. മറ്റ് മോഡലുകളെ അപേക്ഷിച്ച് 4കെ വിഡിയോ റെക്കോർഡിങ്ങാണ് ജി 6 പ്ലസിെൻറ പ്രത്യേകത. സെൻസറുകളും വ്യത്യാസമുണ്ട്. മൂന്ന് ഫോണുകൾക്കും 8 മെഗാപിക്സൽ മുൻകാമറയാണ് നൽകിയിരിക്കുന്നത്.
പെർഫോമൻസ്
അതേ സമയം ജി 6 പ്ലസ് പുതിയ സ്നാപ്ഡ്രാഗൺ 630 പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. 4 ജീബി റാം 64 ജീബി മോഡലും കൂടുതൽ മികച്ച 6 ജീബി റാം 128 ജീബി സ്റ്റോറേജ് മോഡലും ഇൗ കാറ്റഗറിയിൽ വിപണിയിലെത്തും.
ഒ.എസ്സും അപ്ഡേറ്റുകളും
മൂന്ന് മോഡലുകളും ആൻഡ്രോയ്ഡിെൻറ ഏറ്റവും പുതിയ 8.0 ഒാറിയോയിലായിരിക്കും പ്രവർത്തിക്കുക. മൂന്ന് ഫോണുകളിലും ഭാവിയിൽ ആൻഡ്രോയ്ഡിെൻറ 9.0 പി അപ്ഡേറ്റ് മാത്രമായിരിക്കും ലഭിക്കുകയെന്നും മോേട്ടാ അറിയിച്ചിട്ടുണ്ട്. പ്യുവർ ആൻഡ്രോയ്ഡ് യു.െഎ നൽകിയിട്ട് കൂടി അപഡേറ്റുകൾ നൽകാൻ വിമുഖത കാട്ടുന്നു എന്ന ചീത്തപ്പേര് മോേട്ടാ പേറി നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.
രണ്ട് മാസങ്ങളിലോ മൂന്ന് മാസങ്ങളിലോ ഒരിക്കൽ മാത്രമായിരിക്കും സെക്യൂരിറ്റി പാച്ച് അപ്ഡേറ്റുകൾ ലഭിക്കുകയെന്ന് മോേട്ടാ മുന്നറിയിപ്പ് നൽകിയത് സുരക്ഷക്ക് പ്രാധാന്യം നൽകുന്ന ഉപയോക്താക്കളിൽ നീരസമുണ്ടാക്കാനും മതി.
ബാറ്ററി
പ്രതീക്ഷിക്കുന്ന വില വിവരങ്ങൾ
ബ്രസീലിൽ ഫോൺ അവതരിപ്പിച്ചപ്പോൾ 199 ഡോളറാണ് (13,000 രൂപ) ജി 6 പ്ലേക്ക് നൽകിയിരിക്കുന്ന വില. 249 ഡോളർ(16,500 ഇന്ത്യൻ രൂപ) ജി 6ന് അമേരിക്കയിൽ നൽകേണ്ടിവരും. 299യൂറോയാണ് (24,000 രൂപ) ജി 6 പ്ലസിെൻറ വിലയെന്നും സൂചനയുണ്ട്.
എന്നാൽ ഇന്ത്യയിൽ ഇൗ ഫോണുകൾക്ക് യഥാക്രമം ജി 6 പ്ലേക്ക് 9,999 രൂപയും ജി 6ന് 12,999 രൂപയും ജി 6 പ്ലസിന് 15,999 രൂപയുമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.