ഇൻസ്റ്റ വേറെ ലെവൽ

ഇൻസ്റ്റ പ്രേമികൾക്ക് സന്തോഷവാർത്ത. ഇൻസ്റ്റ റീൽസ് ഇനി പണ്ടത്തെപ്പോലെ കുഞ്ഞനല്ല, വേറെ ലെവൽ. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള റീലുകൾ തയാറാക്കിക്കൊണ്ട് ആപ്പ് പരിഷ്കരിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ആദ്യം 15 സെക്കൻഡ് ആയിരുന്നു റീലുകളുടെ ദൈർഘ്യം. പിന്നീടത് 60 സെക്കൻഡും 90ഉം ആക്കി. ഇനി മൂന്നുമിനിറ്റുള്ള റീലുകളിട്ട് വൈറലാവാം. ലേഔട്ടിലും ഏറെ പുതുമകളാണ് ഇൻസ്റ്റ അവതരിപ്പിച്ചിരിക്കുന്നത്. സ്ക്വയർ ഫോർമാറ്റിൽനിന്ന് മാറി 4:3 അനുപാതത്തിലുള്ള പ്രൊഫൈൽ ഗ്രിഡും ഇൻസ്റ്റ അവതരിപ്പിച്ചിരിക്കുന്നു.

റീലുകൾക്ക് ദൈർഘ്യം കുറവാണെന്ന ഉപയോക്താക്കളുടെ പരാതി പരിഗണിച്ചാണ് പുതിയ മാറ്റങ്ങളെന്ന് ഇൻസ്റ്റഗ്രാം സി.ഇ.ഒ ആദം മൊസേരി അറിയിച്ചു. മറ്റ് പല സാമൂഹിക മാധ്യമങ്ങളിലും വിഡിയോ പങ്കുവെക്കാനുള്ള ദൈർഘ്യം നേരത്തേതന്നെ വർധിപ്പിച്ചിരുന്നെങ്കിലും ഇൻസ്റ്റ അതിന് മുതിർന്നിരുന്നില്ല.

Tags:    
News Summary - Instagram Reels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.