ഭക്ഷണത്തിനിടെ സെല്‍ഫിയെടുക്കാന്‍ സെല്‍ഫി സ്പൂണ്‍

വാഷിങ്ടണ്‍: ഇനി ഭക്ഷണവും ആസ്വദിച്ച് കഴിക്കാം. കഴിക്കുന്ന ചിത്രം പല പോസുകളിലുമെടുക്കാം. ഭക്ഷണംകഴിക്കുന്നതിന്‍െറ ഫോട്ടോ സ്വയം എടുക്കാനുള്ള സൗകര്യവുമായത്തെിയിരിക്കുകയാണ് ‘സെല്‍ഫി സ്പൂണ്‍’. സെല്‍ഫി സ്റ്റിക്കിന്‍െറ പിടിയുടെ ഭാഗത്ത് 30 ഇഞ്ച് വരെ നീളത്തിലാണ് സ്പൂണ്‍ ഘടിപ്പിച്ചിരിക്കുന്നത്. സിനാമണ്‍ ടോസ്റ്റ് ക്രഞ്ചാണ് സെല്‍ഫി സ്പൂണിന്‍െറ നിര്‍മാതാക്കള്‍. സ്മാര്‍ട്ട്ഫോണുകളില്‍ ബ്ളൂടൂത്ത് ഓണാക്കിയ ശേഷമേ ഈ സംവിധാനം ഉപയോഗിക്കാനാവൂ. ഫോട്ടോയെടുക്കാന്‍ ഒരു ചാര നിറത്തിലുള്ള ബട്ടണുമുണ്ട്. സെല്‍ഫി സ്പൂണ്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി ബുക് ചെയ്താല്‍ ഈ സ്പൂണ്‍ കൈകളിലത്തെും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.