‘പറക്കും തളികയുടെ’ പരീക്ഷണപ്പറക്കല്‍ പരാജയം

ന്യൂയോര്‍ക്: ഭാവിയില്‍ മനുഷ്യനെയും വഹിച്ചുള്ള ചൊവ്വാ യാത്രക്കായി നാസ രൂപകല്‍പന ചെയ്ത ‘പറക്കും തളിക’യുടെ പരീക്ഷണപ്പറക്കല്‍ പരാജയപ്പെട്ടു. പറക്കും തളികയെ താഴെയിറക്കാനുള്ള പാരച്യൂട്ടിന്‍െറ പ്രവര്‍ത്തനം തകരാറിലായതോടെയാണ് പരീക്ഷണം പരാജയപ്പെട്ടത്. 
പറക്കും തളികയെന്ന് ജനപ്രിയ ശാസ്ത്ര ലോകം വിശേഷിപ്പിച്ച ലോ ഡെന്‍സിറ്റി സൂപ്പര്‍സോണിക് ഡിസിലേറ്റര്‍ (എല്‍.ഡി.എസ്.ഡി) കൃത്രിമോപഗ്രഹ മാതൃക വാഹനമാണ് ചൊവ്വാഴ്ച രാവിലെ പസഫിക്കില്‍ പരീക്ഷിച്ചത്. 
36.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കും തളികയത്തെി. തുടര്‍ന്ന് പാരച്യൂട്ട് പ്രവര്‍ത്തിച്ചെങ്കിലും വിജയിച്ചില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.