ന്യൂഡൽഹി: ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ മേളയായ ലോക പാര അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് ഡൽഹിയിൽ തുടക്കം. നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഒമ്പത് ദിവസത്തെ ചാമ്പ്യൻഷിപ്പിൽ 104 രാജ്യങ്ങളിൽ നിന്ന് 1500 അത്ലറ്റുകൾ പങ്കെടുക്കും. 186 ഇനങ്ങളിലാണ് മത്സരം. പുരുഷന്മാർക്കായി 101ഉം വനിതകൾക്കായി 84ഉം ഇനങ്ങളിൽ മത്സരമുണ്ട്. ഒരു മത്സരം മിക്സഡ് ഇനത്തിലാണ്.
ലോകത്തിലെ ഏറ്റവും മികച്ച പാര അത്ലറ്റുകൾ ചാമ്പ്യൻഷിപ്പിനെത്തും. ജർമനിയുടെ 'ബ്ലേഡ് ജമ്പർ' മാർക്കസ് റെം, വീൽചെയർ റേസറായ സ്വിറ്റ്സർലൻഡിന്റെ കാതറിൻ ഡിബ്രണ്ണർ, വേഗമേറിയ പാരാ സ്പ്രിന്റർ ബ്രസീലിന്റെ പെട്രൂസിയോ ഫെരേര എന്നിവരടക്കമുള്ളവർ മാറ്റുരക്കും.. ഇന്ത്യയുടെ അഭിമാനമായ സുമിത് ആന്റിൽ രണ്ട് തവണ പാരാലിമ്പിക് സ്വർണ മെഡൽ ജേതാവും പുരുഷന്മാരുടെ ജാവലിൻ എഫ് 64ൽ നിലവിലെ ജേതാവുമാണ്. പാരിസ് പാരാലിമ്പിക്സിൽ ഹൈജംപിൽ സ്വർണം നേടിയ പ്രവീൺ കുമാർ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയാണ്. 74 പേരുമായി എക്കാലത്തെയും വലിയ സംഘത്തെ അണിനിരത്തി, മെഡൽ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുക എന്നതാണ് ആതിഥേയരുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.