വനിത ലോക ബോക്സിങ്: നിഖാത്, നീതു, മനിഷ, ജാസ്മിൻ ക്വാർട്ടറിൽ; ശശി ചോപ്ര പുറത്ത്

ന്യൂഡൽഹി: 50 കിലോഗ്രാമിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായ നിഖാത് സരീൻ വനിത ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

മെക്സികോയുടെ പട്രീഷ്യ അൽവാരസ് ഹെരേരയെ 5-0ത്തിനാണ് 52 കിലോ ലോകചാമ്പ്യനായ നിഖാത് വീഴ്ത്തിയത്. മറ്റ് ഇന്ത്യൻ താരങ്ങളായ നീതു ഗാംഘസ് 48 കിലോയിലും മനിഷ മൗൺ 57 കിലോയിലും ജാസ്മിൻ ലംബോറിയ 60 കിലോയിലും അവസാന എട്ടിലെത്തിയപ്പോൾ 63 കിലോയിൽ ശശി ചോപ്ര പ്രീ ക്വാർട്ടറിൽ പുറത്തായി.

തജികിസ്താന്റെ സുമയ്യ ഖാസിമോവയെയാണ് നീതു തോൽപിച്ചത്. തുർക്കിയുടെ നൂർ അലിഫ് ടർഹാനെ മനിഷയും മറിച്ചിട്ടു. തജികിസ്താന്റെ മിജ്ഗോമ സമാദോവയെയാണ് ജാസ്മിൻ വീഴ്ത്തിയത്. ജപ്പാന്റെ മായ് കിറ്റോയോട് 0-4നായിരുന്നു ശശിയുടെ പരാജയം.

Tags:    
News Summary - World Boxing Championship: Nitu, Manisha, Jaismine and Nikhat Enter Quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.