പൊ​ന്നു സാ​ബ് ലേ!

⊿ ഹീ​റ്റി​ലെ പ്ര​ക​ട​നം ആ​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ൽ 3000 മീ​റ്റ​ർ സ്റ്റീ​പ്ൾ ചേ​സി​ൽ ഇ​ന്ത്യ​ക്ക് സ്വ​ർ​ണം

⊿ സ്വ​ർ​ണ ജേ​താ​വി​ന്റെ​ത് 8:25.13 മി​നി​റ്റ് മാ​ത്രം

⊿ 8:31.75 മി​നി​റ്റി​ൽ ഫി​നി​ഷ്ചെ​യ്ത് സാ​ബ് ലേ​ക്ക് 11ാം സ്ഥാ​നം

യൂ​ജീ​ൻ (യൂ​ജീ​ൻ): ലോ​ക അ​ത്ല​റ്റി​ക് ച​മ്പ്യ​ൻ​ഷി​പ് പു​രു​ഷ 3000 മീ​റ്റ​ർ സ്റ്റീ​പ്ൾ ചേ​സി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന അ​വി​നാ​ശ് സാ​ബ് ലേ​ക്ക് 11ാം സ്ഥാ​നം. ഫൈ​ന​ലി​ൽ എ​ട്ട് മി​നി​റ്റ് 31.75 സെ​ക്ക​ൻ​ഡി​ലാ​ണ്സാ​ബ് ലേ ​ഫി​നി​ഷ് ചെ​യ്ത​ത്. സ്വ​ന്തം പേ​രി​ലു​ള്ള ദേ​ശീ​യ റെ​ക്കോ​ഡാ​യ 8 മി​നി​റ്റ് 12.48 സെ​ക്ക​ൻ​ഡി​ന്റെ അ​ടു​ത്ത് പോ​ലും മ​ഹ​രാ​ഷ്ട്ര​ക്കാ​ര​ന് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

മെ​ഡ​ൽ ജേ​താ​ക്ക​ളു​ടെ​തും അ​ത്ര മി​ക​ച്ച സ​മ​യ​മ​ല്ലാ​യി​രു​ന്നു. ഒ​ളി​മ്പി​ക് ചാ​മ്പ്യ​ൻ മൊ​റോ​ക്കോ​യു​ടെ സു​ഫി​യാ​നെ എ​ൽ ബെ​ക്കാ​ലി​ക്കാ​ണ് സ്വ​ർ​ണം (8:25.13). താ​ര​ത്തി​ന്റെ മി​ക​ച്ച സ​മ​യം 7:58.28 മി​നി​റ്റാ​ണ്. ഒ​ളി​മ്പി​ക്സി​ലെ​യും ക​ഴി​ഞ്ഞ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ര​ൻ എ​ത്യോ​പ്യ​യു​ടെ ല​മേ​ചാ ഗി​ർ​ബ (8:26.01) വെ​ള്ളി​യും നി​ല​വി​ലെ ചാ​മ്പ്യ​ൻ കെ​നി​യ​യു​ടെ കോ​ൺ​സെ​സ് ല​സ് കി​പ്രൂ​ട്ടോ (8:27.9) വെ​ങ്ക​ല​വും നേ​ടി. എ​ട്ട് മി​നി​റ്റ് 18.75 സെ​ക്ക​ൻ​ഡാ​യി​രു​ന്നു സാ​ബ് ലേയു​ടെ ഹീ​റ്റി​ലെ സ​മ​യം. സ്വ​ർ​ണ ജേ​താ​വി​ന് പോ​ലും ഇ​തി​ന്റെ​യ​ടു​ത്തെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഹീ​റ്റി​ലെ പ്ര​ക​ട​നം ഫൈ​ന​ലി​ലും സാ​ബ് ലേ ​ആ​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ച​രി​ത്രം പി​റ​ന്നേ​നെ.

15 പേ​ർ പ​ങ്കെ​ടു​ത്ത ഫൈ​ന​ലി​ലെ ആ​ദ്യ 1000 മീ​റ്റ​ർ 2:59.46 മി​നി​റ്റി​ലാ​ണ് സാ​ബ് ലേ ​പി​ന്നി​ട്ട​ത്. 14ാം സ്ഥാ​ന​ത്താ​യി​രു​ന്നു അ​പ്പോ​ൾ. 2000 പി​ന്നി​ടു​മ്പോ​ൾ 5:53.72 മി​നി​റ്റാ​യി​രു​ന്നു സ​മ​യം. അ​തേ സ്ഥാ​ന​ത്ത് തു​ട​ർ​ന്നു. അ​വ​സാ​ന ലാ​പ്പി​ൽ കു​തി​ച്ച് 12ലേ​ക്കും അ​വ​സാ​ന 100 മീ​റ്റ​റി​ലേ​ക്ക് 11ലേ​ക്കും മു​ന്നേ​റു​ക​യാ​യി​രു​ന്നു ആ​ർ​മി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ താ​രം. ഒ​മ്പ​ത് ത​വ​ണ ദേ​ശീ​യ റെ​ക്കോ​ഡ് പു​തു​ക്കി​യ സാ​ബ് ലേ​ക്ക് ഇ​ത് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ര​ണ്ടാം ഫൈ​ന​ലാ​യി​രു​ന്നു. 2019ൽ ​ദോ​ഹ​യി​ൽ 13ാമ​താ​യി. ഇ​ത്ത​വ​ണ ത​ന്റെ ഹീ​റ്റി​ൽ മൂ​ന്നാ​മ​തെ​ത്തി​യാ​ണ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

Tags:    
News Summary - world athletics, Sab le at 11th position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.