Posted On
date_range Updated On
date_range ദുരിതാശ്വാസ നിധിയിലേക്ക് സഞ്ജുവിെൻറ 15 ലക്ഷം
തിരുവനന്തപുരം: കേരളത്തിെൻറ സ്വന്തം ക്രിക്കറ്റ് താരം സഞ്ജു വി. സാംസണും പ്രളയക്കെടുതി നേരിടുന്നവർക്ക് സഹായഹസ്തവുമായി എത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപയാണ് സഞ്ജു സംഭാവന ചെയ്തത്. പിതാവ് വിശ്വനാഥ് സാംസണും സഹോദരൻ സാലി സാംസണും ചേർന്നാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.
കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഞ്ജു കഴിഞ്ഞയാഴ്ച ഒരു ലക്ഷം രൂപ വേറെ നൽകിയിരുന്നു. ഇന്ത്യ എ ടീമിെൻറ മത്സരങ്ങൾക്കായി സഞ്ജു ഇപ്പോൾ വിജയവാഡയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.