മാസ്റ്റർ ബ്ലാസ്റ്റർ പിറന്നാൾ ദിനം സമർപ്പിച്ചത്​ കോവിഡിനെതിരെ പോരാടുന്നവർക്ക്​

മുംബൈ: ആഘോഷങ്ങളേതുമില്ലാതെയായിരുന്നു ഇന്ത്യയുടെ ബാറ്റിങ്​ ഇതിഹാസം സചി​ന്റെ 47ാം പിറന്നാൾ. രാവിലെ അമ്മ രജനി ട െണ്ടുൽക്കറി​ന്റെ പാദം തൊട്ടു വന്ദിച്ച്​ അനുഗ്രഹം വാങ്ങി. അമ്മ സമ്മാനിച്ച ഗണപതിയുടെ ചിത്രം സന്തോഷത്തോടെ ഏറ ്റുവാങ്ങി. പിറന്നാൾ ആഘോഷം ഒഴിവാക്കിയതിന്​ മാസ്റ്റർ ബ്ലാസ്റ്റർക്ക്​ കാരണവുമുണ്ട്​.

കോവിഡ്​ മഹാമാരിക്കെ തിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ആദരവായാണ്​ താരം ലളിതമായി ജന്മദിനം കൊണ്ടാടിയത്​. ‘ഇന്ന്​ എ​ന്റെ ദിനം ആരംഭിച്ചത്​ അമ്മയുടെ അനുഗ്രഹം വാങ്ങിയാണ്​. അമ്മ എനിക്ക്​ തന്ന ഗണപതിയുടെ ചിത്രവും ഞാൻ ഇവിടെ പങ്കുവെക്കുന്നു... ശരിക്കും വിലമതിക്കാനാവാത്തത്​ '-സചിൻ ട്വിറ്ററിൽ കുറിച്ചു.

'ഇൗ സാഹചര്യം ഒരു ആഘോഷം നടത്താനുള്ള സമയമല്ല. കോവിഡ്​ 19 വൈറസ്​ ബാധയെ പിടിച്ചുകെട്ടാൻ മുന്നിൽ നിന്ന്​​ പരിശ്രമിക്കുന്ന ഡോക്​ടർമാർക്കും നഴ്​സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും ആർമിക്കും ആദരവ്​ അർപ്പിക്കാൻ ഏറ്റവും മികച്ച അവസരമായാണ്​ ഇൗ പിറന്നാളിനെ ഞാൻ കാണുന്നത്​' -സചിനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി പി.ടി.​ഐ റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - Sachin Tendulkar birthday-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.