Posted On
date_range Updated On
date_range കൊളാസോ, ടോപ് ലിസ്റ്റിലെ സ്കൂൾ കുട്ടി
ബംബോലിം: ഇത്തവണത്തെ സന്തോഷ് േട്രാഫിയുടെ താരമാരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, ലിസ്റ്റൻ കൊളാസോ. അത് കേരളം ഇന്നലെ നേരിട്ടനുഭവിച്ചു. അണ്ടർ 21 താരങ്ങളെ കളിപ്പിക്കുന്നത് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിർബന്ധമാക്കിയതിലൂടെ ഗോവൻ ടീമിലെത്തിയ 18കാരെൻറ പ്രകടനം കണ്ടവർ ഒരുകാര്യം ഉറപ്പിച്ചുപറയുന്നു. അടുത്ത ഇന്ത്യൻ സൂപ്പർ ലീഗിൽ പയ്യൻ കളിക്കും. എഫ്.സി ഗോവയുടെ താരമാവുകയെന്ന സ്വപ്നം തനിക്കുണ്ടെന്ന് കൊളാസോ വ്യക്തമാക്കിയിട്ടുമുണ്ട്.
ഏത് പ്രതിരോധക്കോട്ടയെയും ഭേദിക്കാനുള്ള അസാമാന്യ മികവാണ് റോസറി ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ കൊളാസോയെ കളിക്കളത്തിൽ വേറിട്ട് നിർത്തുന്നത്. ഇത്തവണത്തെ ഗോവൻ പ്രഫഷനൽ ലീഗിൽ സാൽഗോക്കർ ജഴ്സിയിൽ 13 ഗോളുമായി ടോപ് സ്കോററായിരുന്നു. അണ്ടർ 18 ഐലീഗിലും കളിച്ചുകൊണ്ടിരിക്കുകയാണ്. നെയ്മറെ ഇഷ്ടപ്പെടുന്ന കൊളാസോ സന്തോഷ് േട്രാഫിയിൽ ടോപ് സ്കോററാവാനും സാധ്യത തെളിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.