പറന്നുപിടിച്ച്​ ജഡേജ; കയ്യടിച്ച്​ ക്രിക്കറ്റ്​ ലോകം

ക്രൈസ്​റ്റ്​ ചർച്ച്​: ബാറ്റിങും ബൗളിങും ഫീൽഡിങും വഴങ്ങുന്ന അപൂർവ്വതകളിലൊന്നാണ്​ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്​റ്റിനിടെ നീൽവാഗ്​നറെ പുറത്താക്കാനായെടുത്ത തകർപ്പൻ ക്യാച്ചിലൂടെ ക്രിക്കറ്റ്​ ലോകത്തെ വീണ്ടും അമ്പരിപ്പിച്ചിരിക്കുകയാണ്​ ​ജഡേജ.

മുഹമ്മദ്​ ഷമിയുടെ പന്തിൽ നീൽവാഗ്​നർ സ്​ക്വയർ ലെഗിലേക്ക്​ തൊടുത്ത അത്യുഗ്രൻ ഷോട്ട്​ ഉയർന്നുചാടി കൈപ്പിടിയിലൊതുക്കിയാണ്​ ജഡേജ കയ്യടിനേടിയത്​. ഷോട്ട്​ തൊടുത്ത നീൽ വാഗ്​നർക്ക്​ പോലും ഒരുവേള അത്​ വിശ്വസിക്കാനായില്ല. സഹതാരങ്ങളെല്ലാം ജഡേജയെ അഭിനന്ദിച്ചാണ്​ മടങ്ങിയത്​.

അവിശ്വസനീയ ക്യാച്ച്​ കൈപ്പിടിയിലൊതുക്കിയ ജ​ഡേജയെ അഭിനന്ദിച്ച്​ ഹർഷഭോഗ്​ലെ, സ്​റ്റീഫൻ ക്വാർട്ടർമെയ്​ൻ, മിച്ചൽ റാൻഡൽ അടക്കമുള്ള ക്രിക്കറ്റ്​ വിദഗ്​ധരും രംഗത്തെത്തി. ന്യൂസിലൻഡ്​ പര്യടനത്തിനിടയിലും ക്രിക്കറ്റ്​ ലോകകപ്പിലുമെല്ലാം ജഡേജയുടെ അവിശ്വസനീയ ക്യാച്ചുകൾ ക്രിക്കറ്റ്​ ലോകം മുമ്പും കണ്ടിട്ടുണ്ട്​.

Tags:    
News Summary - Ravindra Jadeja catch vs New Zealand 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.