ബാഴ്സ കോട്ടയിൽ അപകടം മണക്കുന്നു
കഴിഞ്ഞ സീസണിൽ ലാലിഗയും ചാമ്പ്യൻസ് ലീഗ് കിരീടവും നഷ്ടപ്പെട്ടതോടെ ബാഴ്സലോണ ടീം ലൈനപ്പിൽ വലിയ മാറ്റത്തിന് അടുത്തിടെയായി ആവശ്യം ഉയർന്നു തുടങ്ങിയതാണ്. ഖ്യാതിയിലും നേട്ടങ്ങളിലും പലർക്കുമില്ലാത്ത റെക്കോഡുകളുമായി കുതിച്ച ടീമിെൻറ മുന്നേറ്റനിരക്കൊത്ത മധ്യനിരയും പ്രതിരോധവും നഷ്ടപ്പെെട്ടന്ന് വിമർശനമുയർന്നു. പുതിയ സീസണിൽ വൻ സ്രാവുകളെ ടീമിലെത്തിച്ച് ആ പോരായ്മ ബാഴ്സ മാനേജ്മെൻറ് തിരുത്തുമെന്ന് ആരാധകരും പ്രതീക്ഷിച്ചു.
എന്നാൽ, കോച്ച് ലൂയിസ് എൻറിക്വെ മാറി ഏണസ്റ്റോ വാൽവർഡെ വന്നുവെന്നതൊഴിച്ചാൽ കളിക്കാരിൽ പ്രധാന മാറ്റങ്ങളൊന്നും ഉണ്ടായില്ല. പ്രീ സീസൺ ടൂർണമെൻറായ ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ റയൽ മഡ്രിഡിനെ തകർത്ത് കിരീടം ചൂടിയപ്പോൾ, ഇൗ ടീമുമായി ഇനിയും കുതിപ്പു തുടരാമെന്ന് ബാഴ്സ മാനേജ്മെൻറ്കരുതിയിരിക്കാം. അതിനിടെയാണ് ആരാധകരെയും സഹതാരങ്ങളെയും മാനേജ്മെൻറിനെയും ഒരുപോലെ ഞെട്ടിച്ച് ഒരു ട്രാൻസ്ഫർ വാർത്തയെത്തുന്നത്. ഇടതുവിങ്ങിൽ ശരവേഗത്തിൽ കുതിച്ച് ഗോളടിക്കാനും അടിപ്പിക്കാനും മിടുക്കനായ ബ്രസീൽ താരം നെയ്മർ, പി.എസ്.ജിയിലേക്ക് കൂടുമാറുന്നുവെന്നായിരുന്നു വാർത്ത.
നെയ്മർ ബാക്കിവെച്ച ശൂന്യത ബാഴ്സ ടീമിൽ മുഴച്ചുനിൽക്കുന്നതായിരുന്നു സ്പാനിഷ് സൂപ്പർ കപ്പിൽ ഇരുപാദങ്ങളിലായി നടന്ന മത്സരങ്ങൾ. ഒത്തിണക്കമില്ലാതെയായിരുന്നു മെസ്സി--സുവാരസ് സഖ്യത്തിെൻറ മുന്നേറ്റം. നെയ്മറില്ലാതായതോടെ 3-5-2 പൊസിഷനിൽ കളിച്ചതോടെ ഇരുപകുതിയിയിലും മുന്നേറ്റം കനപ്പിക്കാൻ ബാഴ്സക്കായില്ല.
മധ്യനിരയിൽ ബുസ്കറ്റ്സും സെർജി റോബർേട്ടായും ആന്ദ്രെ ഗോമസും കളി നെയ്തെടുക്കുന്നതിലും പരാജയപ്പെട്ടു. രണ്ടു കളിയിലും പ്രതിരോധത്തിൽ ബാഴ്സക്ക് വൻവീഴ്ചയുണ്ടായി. ഉംറ്റിറ്റിയുടെ പിഴവിൽനിന്നായിരുന്നു ബെൻസേമയുടെ രണ്ടാം ഗോൾ. ഏതു കൊലകൊമ്പൻ ടീമിെൻറ തട്ടകത്തിലും ബാൾ െപാസിഷനിൽ മേധാവിത്വം പുലർത്തുന്ന ബാഴ്സക്ക് ഇതിലും കാലിടറി. 53 ശതമാനവും റയലിനായിരുന്നു പന്തിലും ആധിപത്യം. വരുന്ന സീസണിൽ തന്ത്രങ്ങൾ മാറ്റിപ്പണിതില്ലെങ്കിൽ കോച്ച് ഏണസ്റ്റോ വാൽവർഡെക്ക് വൻ ദുരന്തമായിരിക്കും അഭിമുഖീകരിക്കേണ്ടിവരുക.ബ്രസീൽ താരം കൗട്ടീന്യോയെയും ബൊറൂസ്യഡോർട്ട്മുണ്ടിെൻറ സ്ട്രൈക്കർ ഒസ്മാനെ ഡിംബലെയെയും ക്ലബിലെത്തിക്കാൻ വൻശ്രമങ്ങൾ ബാഴ്സ നടത്തുന്നുണ്ട്. നേരത്തെ മോണകോയിൽനിന്ന് സൂപ്പർ താരം കിലിയൻ എംബാപ്പയെ നോട്ടമിട്ടിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് വാർത്തകൾ പറയുന്നത്. ബാഴ്സയുടെ അകാഡമിയിൽ പുതിയ പ്രതിഭകൾ വളർന്നുവരാത്തതും ക്ലബിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.