കരയുന്ന വാവയെന്ന്​​ ആരാധകർ; നെയ്​മർ പകരം വീട്ടിയത്​ ഇങ്ങനെ VIDEO

പാരിസ്​: തന്നെ കളിയാക്കിയ എതിർ ടീം ആരാധകരോട്​ പകരംവീട്ടി സൂപ്പർതാരം നെയ്​മർ. ഫ്രഞ്ച്​ ലീഗിൽ നിമസിനെതിരെയുള്ള മത്സരത്തിലായിരുന്നു സംഭവം. രണ്ടിനെതിരെ നാലുഗോളുകൾക്ക്​ നിമസിനെ തകർത്ത പി.എസ്​.ജിക്കുവേണ്ടി ആദ്യ ഗോൾ അടിച്ചത്​ നെയ്​മറായിരുന്നു. ഗോളടിക്ക്​ ശേഷമുള്ള നെയ്​മറി​​െൻറ ആഘോഷമാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്​.

ബ്രസീൽ സൂപ്പർതാരത്തെ കളിയാക്കാനായി​ നിമസി​​െൻറ ആരാധകർ ഗാലറിയിൽ ഒരു ബാനറുമായാണ്​ എത്തിയത്​. ബാനറിൽ ‘ക്രൈ ബേബി നെയ്​മർ’ എന്നാണ്​ എഴുതിയത്​. ഗോളടിക്ക്​ ശേഷം ബാനറിന്​ അടുത്തേക്ക്​ ഒാടിയടുത്ത നെയ്​മർ ബാനറിന്​ മുന്നിലിരുന്ന്​ കരയുന്നതായി അഭിനയിക്കുകയും ഗോൾ നേട്ടം ആഘോഷിക്കുകയും ചെയ്​താണ്​ മടങ്ങിയത്​.

കഴിഞ്ഞ ലോകകപ്പിൽ പരിക്ക്​ അഭിനയിക്കുന്നു എന്ന്​ കാട്ടി​ നെയ്​മറി​െന ലോകമെമ്പാടുമുള്ള ഫുട്​ബാൾ ആരാധകർ ട്രോളിയിരുന്നു. ലോകകപ്പിന്​ ശേഷവും നിരവധി ട്രോൾ വീഡിയോകളും മറ്റും പ്രചരിച്ചു. അതിനിടെ കെ.എഫ്​.സി ഫുഡ്​ കമ്പനി നെയ്​മറി​െന കളിയാക്കി പരസ്യവും പുറത്തിറക്കുകയുണ്ടായി.

Full View
Tags:    
News Summary - Neymar taunted Nimes fans after scoring his fourth goal-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.