മുത്തയ്യ മുരളീധരനാകാൻ ഈ തമിഴ്​ സൂപ്പർതാരം

ശ്രീലങ്കയുടെ സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരൻെറ ജീവിതം സിനിമയാകുന്നു. തമിഴിൽ ഒരുങ്ങുന്ന ചിത്രത്തിൽ മുൻനി ര താരം വിജയ്​ സേതുപതിയാണ്​ മുരളീധരനെ അവതരിപ്പിക്കുകയെന്നാണ്​ സൂചന. പുറത്തുവരുന്ന വാർത്തകൾ ​പ്രകാരം ചിത്രത്ത ിൻെറ പ്രി-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്​.

800 എന്നാണ് മുരളീധരൻെറ ജീവിതം പറയുന്ന ചിത്രത്തിന്​ പേരിട്ടിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലേയും, ഏകദിന ക്രിക്കറ്റിലേയും ഏറ്റവുമുയർന്ന വിക്കറ്റ് വേട്ടക്കാരനായ മുരളീധരൻെറ ടെസ്​റ്റിലെ 800 വിക്കറ്റ്​ നേട്ടത്തെ അടിസ്ഥാനമാക്കിയാണ്​ പേര്​ നൽകിയത്​​.

ടെസ്റ്റിൽ 800 ഉം, ഏകദിനത്തിൽ 534 വിക്കറ്റുകളുമാണ് അദ്ദേഹം വീഴ്ത്തിയത്. വിഖ്യാതരായ പല ബാറ്റ്​സ്​മാൻമാരെയും വെള്ളം കുടിപ്പിച്ച മുരളീധരന്​ സ്വന്തം രാജ്യമായ ​ശ്രീലങ്കക്ക്​ പുറത്തും ലക്ഷക്കണക്കിന്​ ആരാധകരാണുള്ളത്​.

ചിത്രത്തിൽ യോഗി ബാബു, മുരളീധരൻെറ അടുത്ത സുഹൃത്തായിരുന്ന റസൽ അർനോൾഡിനെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്​. ചിത്രത്തിൻെറ അണിയറപ്രവർത്തകരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

Tags:    
News Summary - muttiah muralitharan biopic-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.