ആയിരം തികച്ച്​ റോണോയും മെസ്സിയും; ഇതിഹാസങ്ങൾ മിന്നിയ രാവ്​

ടുറിൻ: സമകാലിക ഫുട്​ബാളിലെ അതികായരായ ക്രിസ്​റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും കരിയറിൽ പുതിയ നാഴികക്കല് ല്​ കുറിച്ച രാവാണ്​ കൊഴിഞ്ഞുവീണത്​​. ഇറ്റാലിയൻ സിരി എയിൽ സ്​പാലിനെതിരെ യുവൻറസിനായി റോണോ ബൂട്ട്​ കെട്ടിയത് ​ ത​​​െൻറ 1000ാം മത്സരത്തിനായിരുന്നു. മത്സരത്തിൽ ഗോൾ നേടി റോണോ ത​​​െൻറ 1000ാം മത്സരം ഗംഭീരമാക്കി.

മറുവശത്ത്​ സ്വന്തം തട്ടകമായ നൂകാംപിൽ ഐബറിനെതിരെ നാലുഗോളുകളുമായി നിറഞ്ഞാടിയപ്പോൾ മെസ്സി കുറിച്ചത്​ മറ്റൊരു ചരിത്രം. ഗോളുകളും അസിസ്​റ്റുകളുമായി 1000 സംഭാവനകളാണ്​ ബാഴ്​സക്കായി മെസ്സി നൽകിയത്​.

ക്ലബ്ബുകൾക്കായി 836ഉം രാജ്യത്തിനായി 164ഉം മത്സരങ്ങളാണ്​ റോണോ പൂർത്തിയാക്കിയത്​. ഇത്രയും കളികളിൽ നിന്ന്​ പേരിലാക്കിയത്​​ 725 ഗോളുകളാണ്​. സ്​പാലിനെതിരെ ഇന്നലെ നേടിയ ഗോളോടെ തുടർച്ചയായ 11ാം മത്സരത്തിലും ഗോൾ നേടുന്ന അപൂർവ്വ റെക്കോർഡിനൊപ്പം
റേ​ാണോ എത്തി. മത്സരത്തിൽ യുവൻറസ്​ ഒന്നിനെതിരെ രണ്ട്​​ ഗോളുകൾക്ക്​ വിജയിച്ചിരുന്നു.

ബാഴ്​സലോണക്കായി 696 ഗോളുകളും 306 അസിസ്റ്റുകളും അടക്കം 1000സംഭാവനകളാണ്​ ഇതുവരെ മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്നത്​. മെസ്സി മെസ്സിയായ മത്സരത്തിൽ ഐബറിനെ ബാഴ്​സ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക്​ തകർത്തു വിട്ടിരുന്നു.

Tags:    
News Summary - messi ronaldo barcelona juventas football sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.