കൈ ​കൊ​ടു​ത്തി​ല്ല; ക​ലി​​പ്പ്​ മാ​റാ​തെ മേ​രി

ന്യൂ​ഡ​ൽ​ഹി: റി​ങ്ങി​ലെ ഇ​ടി​പ്പൂ​ര​ത്തി​നു​ശേ​ഷം ക​ലി മാ​റാ​തെ മേ​രി​കോം. മ​ത്സ​ര​ശേ​ഷം, റ​ഫ​റി വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നു​പി​ന്നാ​ലെ, എ​തി​രാ​ളി നി​ഖാ​ത്​ സ​രീ​ന്​​ കൈ ​കൊ​ടു​ക്കാ​തെ മേ​രി​കോം ന​ട​ന്നു​നീ​ങ്ങി. സ​രീ​ൻ കൈ​നീ​ട്ടി​യ​പ്പോ​ൾ ശ്ര​ദ്ധി​ക്കാ​തെ​യാ​യി​രു​ന്നു മേ​രി​യു​ടെ ന​ട​ത്തം. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ന​ട​പ​ടി ന്യാ​യീ​ക​രി​ച്ച്​ മു​ൻ ലോ​ക​ചാ​മ്പ്യ​ൻ രം​ഗ​ത്തെ​ത്തി.

‘എ​ന്തി​ന്​ ​കൈ​കൊ​ടു​ക്ക​ണം. സ​രീ​ൻ മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന്​ ആ​ദ​ര​വ്​ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ, ആ​ദ്യം മ​റ്റു​ള്ള​വ​രെ ആ​ദ​രി​ക്ക​ണം. ഈ ​സ്വ​ഭാ​വ​ക്കാ​രെ ഞാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്നി​ല്ല. ക​ള​ത്തി​നു​ പു​റ​ത്ത​ല്ല, റി​ങ്ങി​ലാ​ണ്​ മി​ക​വ്​ തെ​ളി​യി​ക്കേ​ണ്ട​ത്​’ -മ​ത്സ​ര ശേ​ഷം മേ​രി തു​റ​ന്ന​ടി​ച്ചു. അ​തേ​സ​മ​യം, ​മേ​രി​യെ​പോ​ലൊ​രു സീ​നി​യ​ർ താ​ര​ത്തി​ൽ നി​ന്നു​ള്ള പെ​രു​മാ​റ്റം വേ​ദ​നി​പ്പി​ച്ചു​വെ​ന്ന്​ സ​രീ​ൻ പ​റ​ഞ്ഞു. റി​ങ്ങി​ൽ ​അ​വ​ർ മോ​ശം ഭാ​ഷ ഉ​പ​യോ​ഗി​ച്ച​താ​യും സ​രീ​ൻ ആ​രോ​പി​ച്ചു.

Tags:    
News Summary - Mary Kom Nikhat Zareen -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.