മമ്പാ​െട്ട ‘മെസ്സി‘ക്ക്​ അഭിനന്ദനവുമായി ഇതിഹാസ താരങ്ങൾ

മലപ്പുറം: ‘സ​​െൻറ്​ പീറ്റേഴ്​സ്​ബെർഗിൽ സിംഹരാജാവ്​ എഴുന്നള്ളുന്നു...’ ഷൈജു ദാമോദര​​​െൻറ തകർപ്പൻ കമൻററിക്കൊപ്പം ഗോൾപോസ്​റ്റി​​​െൻറ വലതുമൂലയിലൊരുക്കിയ ചക്രത്തിനുള്ളിലേക്ക്​ പന്ത്​ അനായാസം അടിച്ചു കയറ്റിയ മമ്പാ​െട്ട ‘ക​ുഞ്ഞുമെസ്സി’ മിഷാലി​​​െൻറ വിഡിയോ കേരളവും കടന്ന്​ കുതിക്കുന്നു. 

രണ്ടുകോടി 70 ലക്ഷത്തിലേറെ ഇൻസ്​റ്റഗ്രാം ഫോളോവേഴ്​സുള്ള അന്താരാഷ്​ട്ര ഫുട്​ബോൾ  പേജായ ‘433’ വിഡിയോ പോസ്​റ്റ്​ ചെയ്​തതോടെ നിരവധി അഭിനന്ദനങ്ങൾ മിഷാലി​നെത്തേടിയെത്തി. വിഡിയോ 50ലക്ഷത്തിലേറെപ്പേർ ഇൗ പേജിൽനിന്നും മാത്രം ഇതിനോടകം കണ്ടുകഴിഞ്ഞു. 

അഭിനന്ദനങ്ങളുമായി എത്തിയവരിൽ മെസ്സിയുടെ ബാഴ്​സലോണയിലെ മുൻസഹതാരവും സ്​പാനിഷ്​ ഇതിഹാസവുമായ കാർലോസ്​ പ​ുയോൾ, അർജൻറീനിയൻ സഹതാരം ഏയ്​ഞ്ചൽ ഡി മരിയ, മാഞ്ചസ്​റ്റർ യുണൈറ്റഡ്​ ഇതിഹാസം റിയോ ഫെർഡിനാൻറ്​ എന്നീ വമ്പന്മാരും ഉൾപ്പെടും.

Tags:    
News Summary - malappuram messi fan boy malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.