Posted On
date_range Updated On
date_range കപ്പടിക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സ് ഏറെ മെച്ചപ്പെടണം
‘ഇനി കളി മാറും’ എന്നാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിെൻറ ആരാധകരുടെ പ്രധാന ടാഗ്ലൈൻ. ‘കലിപ്പടക്കണം, കപ്പടിക്കണം’ എന്നതാണ് ടീമിെൻറ മുദ്രാവാക്യം. എന്നാൽ, ഇതൊന്നുമില്ലാത്തതായിരുന്നു പുതുസീസണിലെ ആദ്യ മത്സത്തിൽ എ.ടി.കെക്കെതിരെ ടീമിെൻറ കളിയെന്ന് വെള്ളിയാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും ടെലിവിഷനിലും കളി കണ്ട ആരും സമ്മതിക്കും.
െഎ.എസ്.എൽ നാലാം സീസണിന് ഏറെ പ്രതീക്ഷയോടെ പുതുടീമുമായി ഒരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരത്തിൽ സമനിലയോടെയെങ്കിലും രക്ഷപ്പെടാനായത് ഭാഗ്യംകൊണ്ട് മാത്രം. മധ്യനിരയും മുന്നേറ്റനിരയും ഒരുവിധ ഒത്തിണക്കവുമില്ലാതെ പന്തുതട്ടിയപ്പോൾ ആശ്വാസമായത് പ്രതിരോധ നിരയുടെയും ഗോൾകീപ്പറുടെയും മികവ് മാത്രമായിരുന്നു. ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും പുതുതാരം നെമാന്യ ലാസിച്ച് പെസിച്ചും ഉറച്ചുനിന്നതാണ് ടീമിന് കരുത്തായത്. ലീഗിലെ തെൻറ അരങ്ങേറ്റ മത്സരത്തിൽ തന്നെ പെസിച്ച് കളിയിലെ കേമനാവുകയും ചെയ്തു. വലക്കുമുന്നിൽ പോൾ റചുബ്കയുടെ മികവും മുതൽകൂട്ടായി.
എന്നാൽ, മധ്യ-മുൻനിരകളുടെ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിനെ പിറകോട്ടുവലിച്ചത്. മുൻനിരയിൽ പ്രതിഭകളുടെ ധാരാളിത്തമുണ്ടായിട്ടും കളത്തിൽ അത് പ്രതിഫലിക്കാതിരുന്നപ്പോൾ മധ്യനിരയിൽ ശരിക്കും ദുർബലമായിരുന്നു ടീം. ഡിഫൻസിവ് മിഡ്ഫീൽഡിൽ മിലൻ സിങ് ശരാശരി നിലവാരം പുലർത്തിയെങ്കിലും ഒപ്പം പന്തുതട്ടിയ അരാറ്റ ഇസുമി ചിത്രത്തിലേ ഇല്ലായിരുന്നു. ഒട്ടും പരിചിതമല്ലാത്ത പൊസിഷനിൽ ജപ്പാനീസ് വംശജന് കാര്യമായി ഒന്നും ചെയ്യാനായില്ല. ഇത് മുൻനിരക്കാർക്ക് പന്ത് ലഭിക്കുന്നതിൽ തടസ്സമാവുകയും ചെയ്തു. വിങ്ങുകളിൽ സി.കെ. വിനീതിനെയും കറജ് പെകൂസെനയും അണിനിരത്തി പരിചയസമ്പന്നരായ സൂപ്പർ താരങ്ങൾ ദിമിതർ ബെർബറ്റോവിനെയും ഇയാൻ ഹ്യൂമിനെയും മുൻനിർത്തിയുള്ള റെനെ മ്യൂലൻസ്റ്റീെൻറ തന്ത്രം ആദ്യ കളിയിൽ അേമ്പ പാളുന്ന കാഴ്ചയായിരുന്നു സ്റ്റേഡിയത്തിൽ.
ടച്ച് ഫുട്ബാളിെൻറ ആശാനാണെങ്കിലും ഒരു സീസണായി പ്രഫഷനൽ കളരിയിൽ പന്തുതട്ടാത്തതിെൻറ കുറവ് ബൾഗേറിയക്കാരെൻറ നീക്കങ്ങളിലുണ്ടായിരുന്നു. വൺ ടച്ച് കളി ഇഷ്ടപ്പെടുന്ന ബെർബയുടെ ശൈലിക്കനുസരിച്ച് പന്ത് നൽകാൻ സഹതാരങ്ങൾക്കായതുമില്ല. ഹ്യൂമാവെട്ട പതിവുപോലെ ഒാടിക്കളിച്ചെങ്കിലും കാര്യമായ ഒാളമുണ്ടാക്കാനായില്ല. വലതുവിങ്ങിൽ വിനീതും നിറംമങ്ങിയതോടെ ചരടുപൊട്ടിയ പട്ടം പോലെയായിരുന്നു ബ്ലാസ്റ്റേഴ്സ് മുൻനിര. ഇടതുവിങ്ങിൽ അധ്വാനിച്ചുകളിച്ച പെകുസൻ മാത്രമാണ് അൽപമെങ്കിലും തിളങ്ങിയത്.
പൊതുവെ പതിഞ്ഞ തുടക്കക്കാരാണ് ബ്ലാസ്റ്റേഴ്സ് എന്നതുകൊണ്ടുതന്നെ ആദ്യ മത്സരത്തിലെ സമനില കാര്യമാക്കാനില്ലെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ്. പരിചയസമ്പന്നനായ മ്യൂലൻസ്റ്റീൻ സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മാറ്റാൻ കെൽപുള്ള പരിശീലകനാണ് എന്നതിനാൽ വരും മത്സരങ്ങളിൽ ടീമിെൻറ കളി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.