ബ്രാഡ്​മാന്​ ഗൂഗ്​ളി​െൻറ ആദരം; 20 വർഷം മുമ്പുള്ള ഒാർമകളുമായി സചിനും

ആസ്​ത്രേലിയയുടെ വിഖ്യാത ബാറ്റ്​സ്​മാൻ ‘ഡൊണാൾഡ്​ ജോർജ്​ ബ്രാഡ്​മാൻ’ എന്ന ഡോൺ ബ്രാഡ്​മാന്​​ ഗൂഗ്​ളി​​െൻറ ആദരം. ​ബ്രാഡ്​മാ​​െൻറ 110ാം ജന്മദിനത്തിൽ ഗൂഗ്​ൾ അവരുടെ സേർച്ച്​ ബാർ ഡൂഡിൽ അദ്ദേഹത്തിന്​ സമർപ്പിച്ചു.

1908 ആഗസ്​ത്​ 17ന്​ കോട്ടാമുണ്ട്രയിലായിരുന്നു ബ്രാഡ്​മാ​​െൻറ ജനനം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്​സ്​മാൻ എന്നാണ്​ ഡോൺ ബ്രാഡ്​മാൻ അറിയപ്പെടുന്നത്​. ആസ്​ത്രേലിയക്ക്​ ‘അജയ്യർ’ എന്ന പേര്​ സമ്മാനിച്ച താരം, ഇംഗ്ലീഷ്​ പര്യടനത്തിൽ ഒരു മത്സരം പോലും തോൽക്കാതെയുള്ള ആസ്​ത്രേലിയുടെ​ റെക്കോർഡ് പ്രയാണത്തിൽ വഹിച്ച പങ്ക് വലുതായിരുന്നു.​

ഇന്ത്യൻ ഇതിഹാസം സചിൻ ടെണ്ടുൽക്കറും ബ്രാഡ്​മാന്​ ആദരവർപ്പിച്ച്​ രംഗത്തെത്തി. ‘സർ ഡോൺബ്രാഡ്​മാനെ നേരിട്ട്​ കണ്ട്​​ ഇന്നേക്ക്​ 20 വർഷമായി. എന്നാൽ ആ സവിശേഷ ഒാർമകൾക്ക്​​ ഇപ്പോഴും നല്ല വ്യക്​തതയാണ്​. അദ്ദേഹത്തി​​െൻറ നർമവും സൗഹാർദ്ദവും ഗഹനമായ അറിവുമെല്ലാം എനിക്ക് ഇപ്പോഴും​ ഒാർത്തെടുക്കാനാവുന്നുണ്ട്​ -സചിൻ ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Google remembers Sir Donald Bradman on his birthday-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.