കോവിഡ് മഹാമാരിയെത്തുടർന്ന് ലോകം അതിഗരുതര സാഹചര്യത്തിലൂടെയാണ് കടന്നുപേ ാകുന്നത്. രോഗം അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കളിക്കളങ്ങൾ പൂട്ടിയിര ിക്കുകയാണെങ്കിലും സമൂഹത്തിന് നല്ല സന്ദേശങ്ങളും സാമ്പത്തിക സഹായങ്ങളും നൽകാൻ മു ൻപന്തിയിലാണ് കായികതാരങ്ങളും കായികസംഘടനകളും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ മൈ താനങ്ങൾ ആശുപത്രികളാകുന്ന കാഴ്ച നാം കാണുന്നു. ഒട്ടുമിക്ക താരങ്ങളും ദുർഘട സാഹചര്യത്തിൽ സ്വന്തം രാജ്യത്തെ സർക്കാറുകൾക്ക് കൈത്താങ്ങേകുകയാണ്.
ഇന്നുമുണ്ട് അത്തരത്തിൽ പോസിറ്റിവായ
ഒരുപിടി വർത്തമാനങ്ങൾ.
ക്ലബുകൾക്ക് താങ്ങേകാൻ
ബുണ്ടസ്ലിഗ ഭീമന്മാരുടെ
164 കോടി
കളിമുടക്കം മൂലം പ്രതിസന്ധിയിലായ ബുണ്ട്സ് ലിഗയിലെ ടീമുകളെ സഹായിക്കാൻ സന്നദ്ധരായി വമ്പൻ ടീമുകളായ ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്മുണ്ട്, ആർ.ബി ലെപ്സിഷ്, ബയേർ ലെവർകുസൻ എന്നിവർ രംഗത്തെത്തി. രണ്ടുകോടി യൂറോയാണ് (ഏകദേശം164 കോടിരൂപ) ഇൗ വർഷം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ ടീമുകൾ ലീഗിലെ രണ്ട് ഡിവിഷനിലെ ക്ലബുകൾക്ക് പ്രതിസന്ധിയിൽ നിന്നും കരകയറാനായി നൽകുന്നത്. ഏപ്രിൽ രണ്ടുവരെ ലീഗിൽ കളികൾ നിർത്തിവെച്ചതിനാൽ ടെലിവിഷൻ സംപ്രേഷണം അവകാശം, സ്പോൺസർഷിപ്, ടിക്കറ്റ് വിൽപന എന്നീ വരുമാനമാർഗങ്ങൾ മാത്രമുള്ള നിരവധി ക്ലബുകൾ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു. ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്മുണ്ട്, യൂനിയൻ ബർലിൻ താരങ്ങൾ ശമ്പളം വെട്ടിക്കുറക്കാൻ നിർബന്ധിതരായിരുന്നു.
തെലുഗു
സംസ്ഥാനങ്ങൾക്ക്
സിന്ധുവിെൻറ
10 ലക്ഷം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയുടെ ബാഡ്മിൻറൺ ലോക ചാമ്പ്യൻ പി.വി. സിന്ധു ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അഞ്ചുലക്ഷം വീതം നൽകും. ഹൈദരാബാദുകാരിയായ സിന്ധു തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മെഡിക്കൽ
ഉപകരണങ്ങൾ
നൽകി
റയലും വലൻസിയയും
ഇറ്റലിക്കുശേഷം കോവിഡ് ഏറെ നാശം വിതച്ച പ്രധാന യൂറോപ്യൻ രാജ്യമായ സ്പെയിനിൽ ഫുട്ബാൾ ക്ലബുകൾ മികച്ച പിന്തുണയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുന്നത്. യൂനിസെഫുമായി ചേർന്ന് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതായി റയൽ മഡ്രിഡ് സൂപ്പർതാരം സെർജിയോ റാമോസ് പ്രഖ്യാപിച്ചു. റയലിെൻറ ഹോം ഗ്രൗണ്ടായ സാൻറിയാഗോ ബെർണബ്യൂ ജീവൻരക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള കേന്ദ്രമാക്കി മാറ്റി. ക്ലബും ടീമിലെ സഹതാരങ്ങും മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തതായും റമോസ് വെളിപ്പെടുത്തി. ലാലിഗ ക്ലബായ വലൻസിയയും പ്രദേശത്തെ ആശുപത്രികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. 50,000 മാസ്കുകളും 300 തെർമോമീറ്ററുകളും ഇതിൽ ഉൾപ്പെടും.
മഹാരാഷ്ട്രക്ക്
എം.സി.എയുടെ
അരക്കോടി
ഇന്ത്യയിൽ കോവിഡ് ബാധ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. സർക്കാറിെൻറ കോവിഡിനെതിരായ പോരാട്ടങ്ങൾക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) അരക്കോടി സംഭാവനയായി നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെയാണ് തുക വിനിയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.