Posted On
date_range Updated On
date_range തോറ്റാലും ചോരില്ല ഇൗ വീര്യം
ലണ്ടൻ: ലോർഡ്സിെൻറ മണ്ണിൽ കപിലിെൻറ ചെകുത്താന്മാർ ഇന്ത്യയിലേക്ക് ആദ്യ ഏകദിന ലോകകിരീടം എത്തിക്കുേമ്പാൾ കളർടെലിവിഷൻ ആഡംബരത്തിെൻറ അടയാളമായി കടന്നുവരുന്ന കാലമായിരുന്നു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും മാത്രം ലഭ്യമായ ടി.വിയിലൂടെ ലോർഡ്സിെൻറ മുറ്റത്ത് കപിൽദേവും സംഘവും പ്രുഡൻഷ്യൽ ലോകകപ്പ് ഏറ്റുവാങ്ങിയ നിമിഷം. അന്നുമുതൽ ഇന്ത്യൻ സ്പോർട്സിെൻറകൂടി ചരിത്രം മാറിമറിയുകയായിരുന്നു. അതേ ലോർഡ്സിലെ മുറ്റത്ത് മിതാലി രാജും സംഘവും ഏകദിന വനിത ലോകകപ്പിൽ പാഡണിഞ്ഞിറങ്ങുേമ്പാൾ കളർ ടി.വി വിപ്ലവത്തിൽനിന്നും ഇന്ത്യ സോഷ്യൽ മീഡിയയിലെ അതിശയലോകത്തെത്തി. ഇംഗ്ലണ്ടിനെതിരായ കിരീടപ്പോരാട്ടത്തിൽ കപ്പ് കൈവിെട്ടങ്കിലും ഇംഗ്ലീഷ് മണ്ണിലെ ഇൗ വീരചരിതം ഇന്ത്യൻ വനിത ക്രിക്കറ്റിലെ പുതുവസന്തത്തിെൻറ തുടക്കമാവും. പൂനം റൗത്ത്, സ്മൃതി മന്ദാന, മിതാലി രാജ്, ഹർമൻപ്രീത് കൗർ, ജുലാൻ ഗോസ്വാമി തുടങ്ങിയ വീരാംഗനമാർ രാജ്യെത്ത പെൺകൊടികളുടെ റോൾമോഡലുകളാണ് ഇംഗ്ലീഷ് മണ്ണിൽ നിന്നും മടങ്ങുന്നത്.
2005ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ ഇന്ത്യ ഫൈനൽ വരെയെത്തി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ വനിത ക്രിക്കറ്റിന് നല്ലകാലമായിരുന്നില്ല. 2009, 2013 ലോകകപ്പിൽ ഇന്ത്യ നേരത്തേതന്നെ പുറത്തായി. എന്നാൽ, ഇത്തവണ ക്രിക്കറ്റിെൻറ ഇൗറ്റില്ലമായ ഇംഗ്ലണ്ടിൽ ഇന്ത്യൻ പ്രകടനം എടുത്തുപറയേണ്ടതാണ്. പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിനെ 35 റൺസിന് തോൽപിച്ചായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ഒാപണർമാരായ പൂനം റൗത്ത്, സ്മൃതി മന്ദാന എന്നിവരുടെ മികച്ച ഒാപണിങ് കൂട്ടുകെട്ടിെൻറ പ്രകടനത്തിലാണ് ആദ്യ മത്സരത്തിൽ ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തി ഇംഗ്ലണ്ടിനെ വീഴ്ത്തുന്നത്. പിന്നീട് വെസ്റ്റിൻഡീസിനെ ഏഴു വിക്കറ്റിനും പാകിസ്താനെ 95 റൺസിനും ശ്രീലങ്കയെ 16 റൺസിനും തോൽപിച്ച് കുതിപ്പ് തുടർന്നു.
എന്നാൽ, ദക്ഷിണാഫ്രിക്കക്കെതിരെയും ആസ്ട്രേലിയക്കെതിരെയും തോറ്റതോടെ ഗ്രൂപ് ഘട്ടം കടക്കുമോയെന്ന് തോന്നിച്ചിരുന്നു. ആരാധകരുടെ ആശങ്കകൾ അസ്ഥാനത്താക്കി ന്യൂസിലൻഡിനെ നിർണായകമായ അവസാന മത്സരത്തിൽ തോൽപിച്ച് ഇന്ത്യ സെമിയുറപ്പിച്ചു. സെമിയിൽ ലഭിച്ചത് ആറു തവണ ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയയെയും. എന്നാൽ, കളത്തിൽ കണ്ടത് മറ്റൊരു ഇന്ത്യയെയായിരുന്നു. ഹർമൻപ്രീത് കൗറിെൻറ പുറത്താകാതെയുള്ള 171 റൺസിെൻറ ഇന്നിങ്സ് നിർണായകമായപ്പോൾ, ഇന്ത്യൻ ജയം 36 റൺസിനായിരുന്നു. പൂനം റൗത്ത്, സ്മൃതി മന്ദാന, ക്യാപ്റ്റൻ മിതാലി രാജ്, ഹർമൻപ്രീത് കൗർ തുടങ്ങിയ ബാറ്റ്സ്മാൻമാരെല്ലാം ടൂർണമെൻറിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഹർമൻപ്രീത് കൗറിൻെറ ബാറ്റിങ്

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.