ക്രിക്കറ്റിൽ തോറ്റാലെന്താ ഫുട്​ബാളിൽ ജയിച്ചല്ലോ; ലോകകപ്പ്​ വിജയം ആഘോഷിച്ച്​ ഇഗ്ലീഷ്​ ക്രിക്കറ്റ്​ ടീം VIDEO

ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ട്​ ടീം​ ഡ്രസ്സിങ്​ റൂമിൽ പോയി ദുഃഖിച്ചിരിക്കുകയാവും എന്ന്​ കരുതിയവർക്ക്​ തെറ്റി. കൊളംബിയ​െക്കതിരായ ഇംഗ്ലീഷ്​ ഫുട്​ബാൾ ടീമി​​െൻറ ലോകകപ്പ്​ പ്രീക്വാർട്ടർ മത്സരം കാണുകയായിരുന്നു താരങ്ങൾ. 

നിർണായകമായ മത്സരം പെനാൽട്ടിയിലേക്ക്​ നീങ്ങുകയും ഒടുവിൽ പെനാൽട്ടിയിൽ 4-3ന്​ ത്രീ ലയൺസ്​ വിജയിക്കുകയും ചെയ്​തപ്പോൾ ക്രിക്കറ്റ്​ താരങ്ങൾ അത്​ മതിമറന്ന്​ ആഘോഷിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ​വൈറലാവുകയാണ്​. ക്രിക്കറ്റ്​ ടീമി​​െൻറ ലോകകപ്പ്​ ആവേശം കൂട്ടത്തിലൊരാൾ പകർത്തി പങ്കുവെക്കുകയായിരുന്നു. 

നീണ്ട 12 വർഷങ്ങൾക്ക്​ ശേഷമാണ്​ ഇംഗ്ലണ്ട്​ ഫുട്​ബാൾ ​േലാകകപ്പ്​ ക്വാർട്ടറിലേക്ക്​ കടക്കുന്നത്​. 1966ന്​ ശേഷം ഇത്​ 7ാം തവണ മാത്രമാണ്​ എന്നതും പ്രത്യേകതയാണ്​. എന്തായാലും ലോകകപ്പിലെ സാധ്യത ടീമുകളിൽ മുൻപന്തിയിലാണ്​ ഹാരി കെയ്​നും സംഘവും.

Tags:    
News Summary - England cricket team celebrates jubilantly as Harry Kane and Co reach quarters-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.